അലനല്ലൂര്‍: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി എം.എസ്.എഫിന്റെ പ്രതിഷേധങ്ങള്‍ക്കു നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി പ്രതിക്ഷേധ പ്രകടനം നടത്തി. കോട്ടപ്പള്ളയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ സമാപനം മുസ് ലിം യൂത്ത് ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മേഖലാ പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മേഖലാ ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍, പി.ഫസീഹ്, സല്‍മാന്‍, സ്വാലിഹ് പൂളക്കല്‍, ഹാസില്‍ വി.പി, ഷാമില്‍, റാഷില്‍, അന്‍സില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.