കോട്ടോപ്പാടം:ദേശീയ സംയുക്ത തൊഴിലാളി സമിതി ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേശവ്യാപകമായി ആഹ്വാനം ചെയ്ത സേവ് ഇന്ത്യ ദിനാ ചരണത്തിന്റെ ഭാഗമായി എസ്.ടി.യു നേതൃത്വത്തില്‍ വീടുകളി ലും തൊഴില്‍ശാലകളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സമരത്തില്‍ പങ്കാളികളായി.മണ്ണാര്‍ക്കാട് മേഖലാതല പ്രതിഷേധ ദിനാചരണം കോട്ടോപ്പാടത്ത് എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി. മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കല്ലടി അബൂബക്കര്‍ അധ്യ ക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്, സെക്രട്ടറി പി. ഉമ്മര്‍,മേഖലാ പ്രസിഡണ്ട് പി.മുഹമ്മദ് മാസ്റ്റര്‍ എന്നി വര്‍സംസാരിച്ചു.റെയില്‍വേ,വൈദ്യുതി,കല്‍ക്കരി,ബി.പി.സി.എല്‍,പ്രതിരോധം,ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളി ലെ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക,കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക,പെട്രോള്‍-ഡീസല്‍ വില കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ദിനാചരണം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിമേഖലയിലെ വിവിധ യൂണിറ്റുകളില്‍ നടന്ന പ്രതിഷേധ ദിനാചരണത്തില്‍ നൂറ് കണ ക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.