കാഞ്ഞിരപ്പുഴ:ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പൂഞ്ചോല പാമ്പന്‍തോട് കോളനിയിലെ നാല്‍പ്പതോളം കുടുംബങ്ങളെ ദുരി താശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തി ലാണ് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തും കോളനിവാസികളെ മലയിറക്കി കൊണ്ട് വരാന്‍ പാടുപെട്ട ചിറക്കല്‍പ്പടി സിഎഫ്‌സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും.കിടപ്പ് രോഗികളെ തൊട്ടില്‍ കെട്ടി ചുമന്നാണ് ക്ലബ്ബ് അംഗങ്ങള്‍ താഴെയെത്തിച്ചത്.കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ആരംഭിച്ച ദൗത്യം പൂര്‍ത്തി യായത് വൈകീട്ട് ആറ് മണിയോടെയാണ്.

സിഎഫ്‌സി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികളായ നവാസ്,റംഷാദ്,അഷ്‌റഫ് അലി, ഷിഹാബ്, മനോജ്, നിഷാബ്, യൂസഫ്,ഫിറോസ്,ഷിഹാബ്,സലാഹുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് കാട്ടുപാതയിലൂടെ ക്യാമ്പിലെത്തിച്ചത്.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് പി മണികണ്ഠന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ലബ്ബ് ദൗത്യം ഏറ്റെടുത്തത്.നടക്കാന്‍ കഴിയാത്ത പ്രായമായവരേയും കിടപ്പുരോഗികളായവരേയും മുളം കമ്പില്‍ തൊട്ടില്‍ കെട്ടി കിട ത്തി തോളില്‍ കിലോമീറ്ററുകളോളം ചുമന്നാണ് പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലയിറക്കിയത്. ചെങ്കുത്തായ മലയും ദുര്‍ഘടമായ കാട്ടുവഴികളെയും ഏറെ പ്രയാ സപ്പെട്ടാണ് ഇവര്‍ കടന്നത്.

കുടുംബങ്ങളെ മേപ്പാടം അംഗനവാടിയിലും മുണ്ടക്കുന്ന ഹോളി ഫാമിലി യുപി സ്‌കൂളിലുമാണ്പുനരധിവസിപ്പിച്ചിരിക്കുന്നത് .അതേ സമയം ചില കുടുംബങ്ങള്‍ ഇപ്പോഴും താഴെയിറങ്ങാന്‍ തയ്യാറാകാതെ മലയില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ ഉരുള്‍ പൊട്ടിയും മണ്ണിടിഞ്ഞും കൂടുതല്‍ നാശനഷ്ടം നേരിട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!