രണ്ടാംവിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും
പാലക്കാട് : ജില്ലയില്‍ ഈ വര്‍ഷത്തെ രണ്ടാം രണ്ടാം വിള നെല്‍കൃഷി നവംബര്‍ 15 നകം ആരംഭിക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലസേചന ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ആലോചനയ്ക്കായി ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷ തയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ്…
വസ്തുതര്‍ക്കത്തിന്റെ പേരില്‍ ആക്രമണം: പ്രതികള്‍ക്ക് തടവും പിഴയും
മണ്ണാര്‍ക്കാട്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുവായ സ്ത്രീയേയും സഹോദരങ്ങളേ യും ആക്രമിച്ചെന്ന കേസിലെ പ്രതികള്‍ക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. തിരുവിഴാംകുന്ന് കരടിയോട് ഉന്നതിയിലെ ചാത്തന് (36), സുനില്‍ (32) എന്നിവരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷി…
റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്
മണ്ണാര്‍ക്കാട് : റേഷന്‍ മസ്റ്ററിംഗ് (ഇ-കെവൈസി അപ്ഡേഷന്) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെ ടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഈ ആപ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി…
കെ.എസ്.ആര്.ടി.സി. ബസിടിച്ച് കാല്നടയാത്രക്കാരന് പരിക്ക്
മണ്ണാര്‍ക്കാട് : റോഡുമുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി. ബസിടിച്ച് കാല്നടയാത്രക്കാരന് പരിക്കേറ്റു. നൊട്ടമല വിയ്യക്കുറുശ്ശി പച്ചീരി ഹംസ (66)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്കും വാരിയെല്ലിനുമാണ് പരിക്ക്. രണ്ട് വാരിയെല്ലുകള്‍ക്ക് പൊട്ടലു ള്ളതായാണ് ആശുപത്രിയില്‍ നിന്നും ലഭ്യമായ വിവരം. ഇന്ന് രാത്രി 7.53ഓടെ പാല ക്കാട്- കോഴിക്കോട്…
പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പരിശോധനകളില്‍ ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍
പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമാ യി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരി ശോധനകളില്‍ ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 2.76 കോടി…
ഫോസ്ടാഗ് പരിശീലന ക്യാംപ് നടത്തി
മണ്ണാര്‍ക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റിലെ അംഗങ്ങള്‍ക്ക് ഫോസ്ടാഗ് പരിശീലന ക്യാംപ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആര്.എ. മണ്ണാര്‍ക്കാട് യൂനിറ്റ് പ്രസിഡന്റ് സി. സന്തോഷ്…
ആര്യമ്പാവില്‍ സ്കൂള്‍ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
കോട്ടോപ്പാടം : ദേശീയപാതയില്‍ ആര്യമ്പാവിനു സമീപം സ്കൂള്‍ ബസും ഓട്ടോറിക്ഷ യും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുമരംപുത്തൂര്‍ വട്ടമ്പലം പുല്ലത്ത് വീട്ടില്‍ റസാഖി(32)നാണ് പരിക്കേറ്റത്്. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30ന് കെ.ടി.ഡി.സി. ഹോട്ടലിന്…
പാലത്തിന്റെ തൂണുകളില്‍ വന്മരങ്ങളടിയുന്നത് സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നു
മണ്ണാര്‍ക്കാട് : മലവെള്ളപ്പാച്ചിലില്‍ വന്മരങ്ങളും തടിക്കഷ്ണങ്ങളും ഒഴുകിയെത്തി പാല ത്തിന്റെ തൂണുകളില്‍ തങ്ങിനില്ക്കുന്നത് തൂണുകള്‍ക്ക് ഭീഷണിയാകുന്ന തിനൊപ്പം പുഴയുടെ സ്വാഭാവിക ഒഴുക്കിനേയും തടസ്സപ്പെടുത്തുന്നു. മരങ്ങള്‍ വന്നടിയുമ്പോള്‍ തൂണുകളിലെ സിമന്റുപാളികള്‍ അടര്‍ന്നുപോകാനും കാരണമാകുന്നുണ്ട്. താലൂക്കി ലെ പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ എന്നിവിടങ്ങളിലാണ്…
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം: എം.ഇ.എസ്. എച്ച്.എസ്.എസ്. ജേതാക്കള്‍
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവം സമാപിച്ചു. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും ആതിഥേയരായ കുമരംപുത്തുര്‍ കല്ലടി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മലപ്പുറം ജില്ലാ…
പാലക്കാട് കൃഷ്ണകുമാര്‍ പരാജയപ്പെട്ടാലുള്ള ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സന്ദീപ് വാര്യര്‍
മണ്ണാര്‍ക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകു മാര്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍. താന്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാത്തതും ഇതിന്റെ ഭാഗമാണെന്ന് സംശയി ക്കുന്നുവെന്നും…