മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തിലെ വൈദ്യുതിപ്രതിസന്ധികള്‍ക്ക് പരിഹാരം കാ ണാനുള്ള നടപടികളുടെ ഭാഗമായി ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കുന്ന പ്രവൃത്തിക ള്‍ ഇതിനകം അമ്പത് ശതമാനം പൂര്‍ത്തിയായി. കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫിസ് പരിസരം മുതല്‍ നടമാളിക റോഡില്‍ റൂറല്‍ ബാങ്ക് പരിസരം വരെയാണ് നില വില്‍ പുതിയ കേബിള്‍ സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നും ആശുപത്രി പ്പടി ജംഗ്ഷനിലേക്കെത്തി വീണ്ടും ദേശീയപാതയോരത്തുകൂടെ കൊണ്ടുപോയാണ് നെല്ലി പ്പുഴ ആണ്ടിപ്പാടത്തെ 110കെവി സബ്സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുക.
ആഴ്ചയില്‍ മൂന്ന് ദിവസമെന്നരീതിയിലാണ് പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒക്ടോ ബര്‍ 29ന് തുടങ്ങിയ കേബിള്‍വലിക്കല്‍ ഇതിനകം നിര്‍ദിഷ്ടദൂരത്തിലെ പകുതിയോളം പിന്നിട്ടുകഴിഞ്ഞു. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ ആദ്യമായി നടപ്പിലാക്കുന്ന മൂന്ന് ഫേസുകള്‍ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിള്‍ സംവിധാനം സബ്സ്റ്റേഷനില്‍ നി ന്നും കുന്തിപ്പുഴ വരെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഈ മാസം തന്നെ പൂര്‍ത്തീകരിക്കാനാണ് ശ്രമം. നഗരത്തില്‍ തടസങ്ങളി ല്ലാതെ വൈദ്യുതിവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല ലൈനുകള്‍ ക്ക് മുകളില്‍ മരകൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസം ഒഴിവാ ക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങളും കുറയ്ക്കാനും എ.ബി.സി. സംവിധാനം വഴി കഴിയും. കൂടാതെ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപ ത്രി, മിനി സിവില്‍ സ്റ്റേഷന്‍, പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെല്ലാം വൈദ്യുതി തടസംമൂലമുള്ള ബുദ്ധിമുട്ടു കളും പരിഹരിക്കപ്പെടും.
കഴിഞ്ഞവേനല്‍ക്കാലത്ത് നഗരത്തില്‍ അനുഭവപ്പെട്ട രൂക്ഷമായ വൈദ്യുതി പ്രതിസ ന്ധി ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗം കൂടിയാണ് പുതിയ പദ്ധതി. ഇത് കൂടാതെ 12 കിലോമീറ്ററോളം ദൂരത്തില്‍ കവേര്‍ഡ് കണ്ടക്ടറും സ്ഥാപിക്കു ന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിക്കായി രണ്ട് കോടിയോളം രൂപയാണ് വൈദ്യുതിവകുപ്പ് ചിലവഴിക്കുന്നത്.