മണ്ണാര്‍ക്കാട്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബന്ധുവായ സ്ത്രീയേയും സഹോദരങ്ങളേ യും ആക്രമിച്ചെന്ന കേസിലെ പ്രതികള്‍ക്ക് കോടതി കഠിനതടവും പിഴയും വിധിച്ചു. തിരുവിഴാംകുന്ന് കരടിയോട് ഉന്നതിയിലെ ചാത്തന്‍ (36), സുനില്‍ (32) എന്നിവരെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷി ച്ചത്. 2015 മാര്‍ച്ച് 27നായിരുന്നു കേസിനാസ്പദമായ സംഭവം. കരടിയോട് ഉന്നതിയിലെ കുറുമ്പന്റെ ഭാര്യ സുജാതയെ മരവടി, മടവാള്‍ എന്നിവയുമായി ആക്രമിച്ച് പരിക്കേല്‍ പ്പിക്കുകയും തടയാന്‍ ചെന്ന സുജാതയുടെ സഹോദരന്‍മാരായ മാതന്‍, ചെറിയകുറുമ്പ ന്‍ എന്നിവരെയും ആക്രമിച്ചെന്നാണ് കേസ്.
ചാത്തന്‍, സുനില്‍ എന്നിവരെ കൂടാതെ ഉന്നതിയിലെ തന്നെയുള്ള കാടന്‍ (68) എന്നി ങ്ങനെ മൂന്നുപേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തത്. അന്നത്തെ എസ്.ഐ.യാ യിരുന്ന ബഷീര്‍ ചിറക്കലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണനടത്തി വരവേ പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഒന്നും രണ്ടും പ്രതിക ളായ ചാത്തന്‍, സുനില്‍ എന്നിവരെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കുകയായി രുന്നു. മൂന്നാംപ്രതി കാടന്‍ ഇപ്പോഴും ഒളിവിലാ ണ്. ഇന്ത്യന്‍ ശിക്ഷാനിയമം 447,341,324 ,326,308 ആര്‍/ഡബ്ല്യു34 വകുപ്പുകള്‍ പ്രകാരം പ്രതി കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെ വിവിധവകുപ്പുക ളില്‍ 17വര്‍ഷവും നാലുമാസവും കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധികതടവും അനുഭവിക്കണം. പിഴ അടയ്ക്കുന്ന മുറക്ക് കേസില്‍ പരിക്കുപറ്റിയ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സാക്ഷി കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി. പ്രോസിക്യൂ ഷന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി.