പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമാ യി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ആദായ നികുതി തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരി ശോധനകളില്‍ ജില്ലയില്‍ നിന്നും ഇതു വരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ആറു വരെയുള്ള കണക്കാണിത്.
ഇതില്‍ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തിട്ടുള്ളത്. 23.9 ലക്ഷം രൂപ വില വ രുന്ന 12064.15 ലിറ്റര്‍ മദ്യവും, 93.21 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പണമായി പിടി ച്ചെടുത്തതില്‍ 49.82 ലക്ഷം രൂപ സംസ്ഥാന പൊലീസും 1.07 കോടി രൂപ ആദായ നി കുതി വകുപ്പുമാണ് പിടിച്ചെടുത്തിട്ടുള്ളത്. പിടികൂടിയ മദ്യത്തില്‍ 6239.15 ലിറ്റര്‍ പൊ ലീസിന്റെയും 5825 ലിറ്റര്‍ എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചെടുത്തത്.
പിടികൂടിയ മയക്കുമരുന്നില്‍ 67.9കിലോഗ്രാം പൊലീസും 122 കിലോഗ്രാം എക്‌സൈ സുമാണ് പിടികൂടിയിട്ടുള്ളത്. ഇതോടൊപ്പം പൊലീസിന്റെ നേതൃത്വത്തില്‍ 2.26 കോടി രൂപ വിലവരുന്ന വജ്രവും, വേലന്താവളത്ത് വെച്ച് 11.5 ലക്ഷം രൂപയും, സ്റ്റാറ്റിക് സര്‍ വെയലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷം രൂപയും പിടികൂടിയിരുന്നു. മതിയായ രേഖ ഹാജരാക്കിയതിനാല്‍ ഇവ തിരിച്ചു നല്‍കുകയും ചെയ്തു.