മണ്ണാര്‍ക്കാട്: മലയോരപ്രദേശങ്ങളായ കാഞ്ഞിരപ്പുഴയിലെ ഇരുമ്പകച്ചോലയിലും അലനല്ലൂരിലെ ഉപ്പുകുളത്തും കടുവയുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാര്‍. വിവര മറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലങ്ങളിലെത്തി നിരീക്ഷണം നടത്തി. തുടര്‍ നടപടികളും സ്വീകരിച്ചു. ജനവാസമേഖലയായ ഇരുമ്പ കച്ചോലയില്‍ കടുവയുടെ സാന്നിദ്ധ്യമുള്ളതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള വനപാലകരെത്തി കഴിഞ്ഞദിവസം പരി ശോധന നടത്തിയിരുന്നു. ചെള്ളിത്തോട് വട്ടവനാല്‍ ജോസിന്റെ വീടിന് സമീപത്ത് നിന്നും വന്യമൃഗത്തിന്റെ മുരള്‍ച്ച കേട്ടതായാണ് പറയുന്നത്. തുടര്‍ന്ന് വനപാലക രെത്തി പ്രദേശത്ത് നിരീക്ഷണകാമറ സ്ഥാപിച്ചു. അടുത്ത ദിവസം ദൃശ്യങ്ങള്‍ പരി ശോധിച്ച് കടുവയുടെ സാന്നിദ്ധ്യം സ്ഥിരികരിച്ചാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളു മെന്ന് പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.
കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം പ്രദേശത്തുള്ളതായാണ് നാട്ടുകാ ര്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പും ചെള്ളിത്തോടിന് കുറച്ചകലെ വന്യജീവിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിന്നും മൂന്ന് നായ്ക്കളെ വന്യജീവി പിടികൂടിയിട്ടുമുണ്ട്. ആനക്കരണം, വെറ്റിലച്ചോല വനമേഖലയോട് ചേര്‍ന്നാണ് പ്രദേ ശമുള്ളത്. അലനല്ലൂരിലെ ഉപ്പുകുളത്തും കടുവയെ പലതവണ കണ്ടതായി പ്രദേശവാ സികളും ടാപ്പിങ് തൊഴിലാളികളും പറഞ്ഞിട്ടുണ്ട്. സൈലന്റ് വാലി ബഫര്‍സോണി നോട് സമീപമാണ് ഈപ്രദേശം.
കഴിഞ്ഞമാസം ഉപ്പുകുളത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരും മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന അംഗങ്ങളും സ്ഥലത്തെ ത്തി പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള തോട്ടത്തില്‍ കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇടിയന്‍പൊട്ടി ഭാഗത്തെ വഴിയിലും വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ടാപ്പിങ് തൊഴിലാളി കള്‍ അറിയിച്ചിരുന്നു. വന്യമൃഗങ്ങളുടെ കാടിറക്കം പുലര്‍ച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളേയും ഏറെ ആശങ്കയിലാക്കിയിട്ടുള്ളത്.