മണ്ണാര്‍ക്കാട് : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റിലെ അംഗങ്ങള്‍ക്ക് ഫോസ്ടാഗ് പരിശീലന ക്യാംപ് സംഘടിപ്പിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആര്.എ. മണ്ണാര്‍ക്കാട് യൂനിറ്റ് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഓഫിസര്‍ ഡോ. ബര്ഷാന, കെ.എച്ച്.ആര്.എ. നേതാക്കളായ ഫിറോസ് ബാബു, ഫസല്‍ റഹ്മാന്, എന്‍.ആര് ചിന്മയാനന്ദന്, ഇ.എ നാസര്‍, മിന്‍ഷാദ് എന്നിവര്‍ സംസാരിച്ചു.