ജില്ലാ സ്കൂള്‍ കായികമേള നവം.11 മുതല്‍
പാലക്കാട്:ഈ വര്‍ഷത്തെ റവന്യൂ ജില്ലാ സ്കൂള്‍ കായികമേള 11,12,13 തീയ്യതികളില്‍ മുട്ടിക്കുളങ്ങര കെ.എ.പി ഗ്രൗണ്ടില്‍ നടത്താന്‍ ക്യു.ഐ.പി അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന് അധ്യക്ഷനായി.എം.എ.അരുണ്‍കുമാര്‍,കരീം പടുകുണ്ടില്‍, കെ.ഭാസ്കരന്,എം. എന്‍.വിനോദ്,എ.ജെ.ശ്രീനി,ഹമീദ് കൊമ്പത്ത്,വി.ജെ.ജോണ്സണ്,സതീഷ്മോന്‍,സ്പോര്‍ട്സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിജി ജോസഫ്, മേളകളുടെ…
വട്ടമ്പലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം
കുമരംപുത്തൂര്‍: വട്ടമ്പലത്ത് കടകള്‍ കുത്തി തുറന്ന് മൊബൈല്‍ ഫോണുകളും പണവും തുണിത്തരങ്ങളും അപഹരിച്ചു. പുലര്‍ച്ച യോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.കടകളുടെ ഷട്ടറു കള്‍ കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഉടമകള്‍ അറി യുന്നത്.വിവരം പോലീസിന് കൈമാറുകയായിരുന്നു.…
കോട്ടോപ്പാടത്തിന് കലയുടെ വിരുന്നേകി കലോത്സവം തുടരുന്നു
കോട്ടോപ്പാടം:കവി തമ്പുരാന് ഒളപ്പമണ്ണ നാട് വാണിരുന്ന കോട്ടോ പ്പാടത്തിന്റെ സര്‍ഗ ഭൂമികയില്‍ ബാല്യകൗമാരങ്ങള്‍ കലയുടെ മാറ്റുരച്ച രണ്ടാംപകല്‍ സുന്ദരം. വേദികളെ സര്ഗസാഗരത്തിലാ റാടിച്ച് അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം തുടരുന്നു. ഇന്ന് നാടോടിനൃത്തം, ഭരതനാട്യം, മാപ്പിളപ്പാട്ട്,വട്ടപ്പാട്ട്,ഒപ്പന, സംസ്്കൃത നാടകം,അറബിക് നാടകം,ഇംഗ്ലീഷ് സ്കിറ്റ്,നാടോടി…
ഐന്‍ടിയുസി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു
മണ്ണാര്‍ക്കാട്:മരണക്കുഴികള്‍ നിറഞ്ഞ മണ്ണാര്‍ക്കാട് ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഐന്‍ടിയുസി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. ഐന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എം അജേഷ് അധ്യക്ഷത വഹിച്ചു. പി മുരളീധരന്, ഒ സജീബ്,…
ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:എം.ഇ.എസ്.കല്ലടി കോളേജില്‍ മീഡിയ ക്ലബിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഫോട്ടോഗ്രാഫി ശില്പശാലയും പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചി ഉദ്ഘാടനം ചെയ്തു. ശില്പശാല യുടെ ഭാഗമായി ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ മോഹനന് കിഴക്കുംപുറവും ക്യാമറ ടെക്നിക്സില്‍ അകിയ കോമാച്ചിയും ക്ലാസ്സുകളെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊഫ.ടി.കെ.ജലീല്‍ അധ്യക്ഷനായിരുന്നു.…
ശിശു സംരക്ഷണ ബോധവത്ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു
വല്ലപ്പുഴ: ഗ്രാമപഞ്ചായത്തിന്റെയും വല്ലപ്പുഴ വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ശിശു സംരക്ഷണ നിയമങ്ങള്‍, പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ്സും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്…
നവംബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം
പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള നവംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും നാല്…
ഫാക്ടറി ഉടമയ്ക്ക് ശിക്ഷ വിധിച്ചു
മണ്ണാര്‍ക്കാട്:ഫാകട്റീസ് ചട്ടങ്ങളും നിയമങ്ങളും പ്രകാരം ലീവ് വിത്ത് രജിസ്റ്റര്‍, ഇന്സ്പെക്ഷന് ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാത്തതിന് ആയുര്ജന ആയുര്‍വേദിക് ഫാര്‍മസി കൈവശക്കാരനും മാനേജരുമായ കെ.കെ. ഷാഹുല്‍ ഹമീദിന് 20000 രൂപ പിഴയും ഒരു ദിവസത്തെ സാധാരണ തടവിനും ശിക്ഷ വിധിച്ച് മണ്ണാര്‍ക്കാട്…
ദേശീയ മന്തുരോഗ നിവാരണ പരിപാടി: നവംബര്‍ 11 മുതല്‍ ജില്ലയില്‍ രണ്ടുഘട്ടങ്ങളിലായി നടക്കും
പാലക്കാട്:ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ജില്ലാതല പരിപാടികള്‍ നവംബര്‍ 11 മുതല്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. നവംബര്‍ 11 മുതല്‍ 20 വരെ ജില്ലയിലെ രോഗസംക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലും രണ്ടാംഘട്ടം…
ജില്ലയില്‍ 55 പേര്‍ക്ക് കുഷ്ഠരോഗബാധ സ്ഥിരീകരിച്ചു
പാലക്കാട്:ആരോഗ്യ വകുപ്പിന്റെ കുഷ്ഠരോഗ നിര്‍ണയ യജ്ഞം അശ്വമേധത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധ നയില്‍ 55 പേര്‍ക്ക് കൂടി കുഷ്ഠരോഗബാധ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തു…