കോട്ടോപ്പാടം:കവി തമ്പുരാന്‍ ഒളപ്പമണ്ണ നാട് വാണിരുന്ന കോട്ടോ പ്പാടത്തിന്റെ സര്‍ഗ ഭൂമികയില്‍ ബാല്യകൗമാരങ്ങള്‍ കലയുടെ മാറ്റുരച്ച രണ്ടാംപകല്‍ സുന്ദരം. വേദികളെ സര്‍ഗസാഗരത്തിലാ റാടിച്ച് അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം തുടരുന്നു. ഇന്ന് നാടോടിനൃത്തം, ഭരതനാട്യം, മാപ്പിളപ്പാട്ട്,വട്ടപ്പാട്ട്,ഒപ്പന,
സംസ്്കൃത നാടകം,അറബിക് നാടകം,ഇംഗ്ലീഷ് സ്‌കിറ്റ്,നാടോടി നൃത്തം,ചെണ്ട തായമ്പക,ചെണ്ട മേളം,പഞ്ചവാദ്യം എന്നിവ നടന്നു. അറബിക് ഉറുദു സംസ്‌കൃതം കലോത്സവത്തില്‍ കഥ പറയല്‍, സംഘഗാനവും മലയാളം അഭിനയഗാനം,മലയാള പദ്യം ചൊല്ലല്‍, ലളിത ഗാനം,അറബിക് സംഭാഷണം,അറബിക് ഗാനം,സംസ്‌കൃതം പദ്യം പ്രഭാഷണം,ചമ്പു പ്രഭാഷണം, ജനറല്‍ പ്രസംഗം, ഗദ്യപാരാ യണം, സിദ്ധരൂപം,അഷ്ടപദി,പാഠകം,കൂടിയാട്ടം,ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങള്‍ അരങ്ങിലെത്തി. രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷങ്ങളായ വട്ടപ്പാട്ട്,ഒപ്പന തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേ റിയ നന്‍മ വേദി കാഴ്ചക്കാരാല്‍ നിറഞ്ഞു.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ കലോത്സവത്തെ കോട്ടോപ്പാടം ഹര്‍ഷാര വങ്ങളോടെ ഏറ്റെടുത്തുവെന്നതിന്റെ തെളിവാണ് കലോത്സവ നഗരിയിലേക്കൊഴുകിയെത്തിയ ജനത്തിരക്ക്. പരാതികള്‍ക്കിട നല്‍കാതെ മികച്ച രീതിയിലാണ് കലോത്സവത്തെ സംഘാടക സമിതി നയിക്കുന്നത്. കലോത്സവ കമ്മിറ്റികളെല്ലാം തന്നെ സജീവ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.കോട്ടോപ്പാടത്തിന് കലയുടെ മൂന്ന് രാപ്പകലുകള്‍ സമ്മാനിച്ച് ഉപജില്ലാ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും.