കുമരംപുത്തൂര്‍: വട്ടമ്പലത്ത് കടകള്‍ കുത്തി തുറന്ന് മൊബൈല്‍ ഫോണുകളും പണവും തുണിത്തരങ്ങളും അപഹരിച്ചു. പുലര്‍ച്ച യോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.കടകളുടെ ഷട്ടറു കള്‍ കുത്തിതുറന്നാണ് കവര്‍ച്ച നടത്തിയിട്ടുള്ളത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഉടമകള്‍ അറി യുന്നത്.വിവരം പോലീസിന് കൈമാറുകയായിരുന്നു. മണ്ണാര്‍ക്കാട് എസ്‌ഐ അരുണ്‍കുമാര്‍,പോലീസ് ഉദ്യോഗസ്ഥരായ ലാലു, മുരളീ ധരന്‍, ഷാഫി, സഹദ്, പ്രമോദ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘ വും വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥല ത്തെത്തി പരിശോധന നടത്തി. മൊബൈല്‍ കടയില്‍ നിന്നും അഞ്ച് മൊബൈല്‍ ഫോണ്‍,ടോര്‍ച്ച്,പവര്‍ ബാങ്ക്,ഇയര്‍ ഫോണ്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം രൂപയുടെ സാധനങ്ങളും തുണിക്കടയില്‍ നിന്നും പത്ത് തോര്‍ത്തും നാലായിരം രൂപയുമാണ് മോഷണം പോയിരിക്കുന്നത്. സമീപത്തെ സ്്‌റ്റേഷനറി കടയിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.