മണ്ണാര്‍ക്കാട്:മരണക്കുഴികള്‍ നിറഞ്ഞ മണ്ണാര്‍ക്കാട് ബൈപ്പാസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഐന്‍ടിയുസി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. ഐന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പിആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എം അജേഷ് അധ്യക്ഷത വഹിച്ചു. പി മുരളീധരന്‍, ഒ സജീബ്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി,പി ജലീല്‍ കൊളമ്പന്‍, രാജന്‍ ആമ്പാടത്ത്,കാസിം ആലായന്‍,പി ഗംഗാധരന്‍,പി ശിവദാസന്‍,ഓങ്ങല്ലൂര്‍ ഹംസ,ഇ.ശശിധരന്‍,വിസി രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.