മണ്ണാര്‍ക്കാട്:ഇന്ന് ലോക സൈക്കിള്‍ ദിനം.സൈക്കിള്‍ സവാരി എന്നും മലയാളിക്ക് ഒരു ഗൃഹാതുരതയാണ്. കാലമെത്ര ദൂരം പിന്നി ട്ടാലും പോയകാലത്തിലേക്ക് പെഡലൂന്നിയാല്‍ ഓര്‍മ്മകളുടെ ചക്രം ഉരുണ്ട് ബാല്യകാലത്തെ സൈക്കിള്‍ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ സ്റ്റാന്റിട്ട് നില്‍ക്കും.’അര’ വണ്ടിയില്‍ നിന്നും ‘ഒരു’ വണ്ടിയിലേക്ക് കയറുന്ന സ്വപ്‌നങ്ങളുടെ സഞ്ചാരം ഉറക്കത്തില്‍ കൂടെ കൊണ്ട് നടന്ന ബാല്യം നാട്ടുവഴികളില്‍ ര്‍ണിം..ര്‍ണിം ശബ്ദം മുഴക്കി പായു ന്ന സൈക്കിളുകള്‍ സജീവമായ കാലത്തുണ്ടായിരുന്നു.അന്നത്തെ കൗമാരക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിച്ച ബിഎസ്എ, ഹെര്‍ ക്കുലീസ്,ഹീറോ എന്നീ സൈക്കിളുകളില്‍ നിന്ന് പാല്‍,പത്രവിതര ണക്കാരനും,പോസ്റ്റ്മാനും,മീന്‍ കച്ചവടക്കാരനും സ്‌കൂള്‍ വിദ്യാര്‍ ഥികളടക്കം പതിയെ പടിയിറങ്ങുകയാണ്.
എന്നാല്‍ ഓര്‍മ്മകളില്‍ അലയടിക്കുന്ന ആ മണി നാദം ഇന്നും നിലയ്ക്കാതെ മുഴങ്ങുന്നുണ്ട് മണ്ണാര്‍ക്കാടിന്റെ നാട്ടിടവഴി കളില്‍.അവര്‍ മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് അംഗങ്ങള്‍. ആരോ ഗ്യകരമായ ജീവിതത്തിന് സൈക്കിള്‍ ശീലമാക്കാന്‍ ആവശ്യപ്പെടു ന്നവര്‍.സൈക്കിള്‍ സവാരിയില്‍ സജീവമാണ് ഇപ്പോഴും. നാട്ടിന്‍ പുറത്തിന് സുപരിചിതരും.
2018 ഒക്ടോബറിലാണ് മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബിന്റെ പിറവി. കോടതിപ്പടി ചോമേരി ഗാര്‍ഡനിലെ ബില്‍ഡിന്റെ പെയിന്റിംഗ് ജോലിക്കാരനായ അബ്ദു ഒമലാണ് സൈക്കിള്‍ സവാരിയിലേക്ക് ചുറ്റുവട്ടത്തുള്ളവര്‍ക്കായൊരു വഴി തുറന്നത്.ഹര്‍ത്താല്‍ ദിനത്തി ലെ ഒരു ഫോട്ടോ ആണ് പ്രചോദനം.കാല് വേദന കാരണം ഷട്ടില്‍ നിര്‍ത്തിയശേഷം വ്യായാമത്തിന് സൈക്കിള്‍ തെരഞ്ഞെടുക്കാ മെന്ന് ചിന്തിച്ച് ഉറപ്പിച്ചു അബ്ദു.അടുത്ത സുഹൃത്തുക്കളോട് സൈ ക്കിള്‍ സവാരിയെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം സമ്മതം മൂളിയവര്‍ പിന്നെ വലിഞ്ഞു.സൈക്കിള്‍ തകരാറാണെന്നൊരു മുടന്തന്‍ ന്യായ വും.അബ്ദു തന്നെ രണ്ട് സൈക്കിളും റിപ്പയര്‍ കടയില്‍ എത്തിച്ച് നന്നാക്കി തിരികെയെത്തിച്ച് നല്‍കി.അടുത്ത ദിവസം രാവിലെയ വര്‍ സൈക്കിളുമായി പ്രഭാത സവാരിക്കിറങ്ങി.പതിയെ പതിയെ ഈ പ്രഭാത സവാരിയിലേക്ക് ആളുകളെത്തി.പിന്നീട് അത് ഒരു കൂട്ടായ്മയായി.മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് എന്ന പേരില്‍.
മുപ്പതോളം പേര്‍ അടങ്ങുന്നതാണ് മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്. കൂലി തൊഴിലാളി മുതല്‍ ഡിവൈഎസ്പി വരെയടങ്ങുന്ന ചെറിയ സംഘം.20 മുതല്‍ 56 വരെ പ്രായം വരുന്നവര്‍.അതിരാവിലെ 6.20 നാണ് പ്രഭാത സവാരിയുടെ ആരംഭം.7.45 ഓടെ അവസാനിക്കും.ഈ സമയത്തിനുള്ളില്‍ ഇവര്‍ 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടിട്ടുണ്ടാകും. വാരാന്ത്യങ്ങളില്‍ 40 കിലോമീറ്ററാണ് കണക്ക്.മഴയെന്നോ വെയി ലെന്നൊ ഇല്ല.മഴക്കാലത്താണ് സാവരി ഏറ്റവും മികച്ചതെന്നാണ് ക്ലബ്ബ് അംഗങ്ങള്‍ പറയുന്നത്.
ഗ്രാമീണ വഴികളിലൂടെയാണ് പ്രധാനമായും സൈക്കിള്‍ സഞ്ചാരം. പ്രഭാതത്തിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള സൈക്കിള്‍ യാത്ര വ്യായാമത്തിനൊപ്പം മാനസിക ഉല്ലാസം കൂടി പകരുന്നതാണെന്ന് ക്ലബ്ബ് അംഗങ്ങള്‍ പറയുന്നു. നിരന്തരമായി വേട്ടയാടിയ പല രോഗ ങ്ങളില്‍ നിന്നും സൈക്ലിംഗ് ആരംഭിച്ച ശേഷം രക്ഷ നേടിയവരു മുണ്ട് കൂട്ടത്തില്‍.ആരോഗ്യം സംരക്ഷി ക്കുകയും ജീവിതം എളു പ്പമാക്കുകയും ഒപ്പം പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരു വ്യായാമ മാര്‍ഗം സൈക്ലിംഗ് പോലെ മറ്റൊന്ന് ഇല്ലന്നാണ് പക്ഷം.
പ്രതിദിന പ്രഭാത സൈക്കിള്‍ സവാരി മാത്രമല്ല ഇടയ്ക്ക് ദുരെ ദിക്കുകളിലേക്ക് സൈക്കിളില്‍ ട്രിപ്പടിക്കാറുമുണ്ട്. ഊട്ടി, നെല്ലിയാ മ്പതി,അട്ടപ്പാടി അങ്ങിനെ നീളുന്നു ട്രിപ്പിന്റെ ദൂരം.വ്യായാമ വഴില്‍ നല്ല സന്ദേശങ്ങളുടെ ബെല്‍മുഴക്കിയും മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് സവാരി നടത്താറുണ്ട്.പ്രകൃതി സംരക്ഷണ ത്തിനായും, പ്രമഹേത്തെ പ്രതിരോധിക്കാനും സന്ദേശറാലികള്‍ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.
ഇനി മണ്ണാര്‍ക്കാടിലെ സമസ്ത വിഭാഗം ജനങ്ങളേയും സൈക്കിള്‍ ക്ലബ്ബിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യ ങ്ങളിലൊന്ന്.അബ്ദു ഒമല്‍ പ്രസിഡന്റായും അസ്ലം കെ എച്ച് സെക്ര ട്ടറിയായും മുനീര്‍ ട്രഷററായും പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് അതിനാ യുള്ള പ്രവര്‍ത്തനങ്ങളിലാണ്.സൈക്കിളിന്റെ പ്രതാപ കാലത്തെ മണ്ണാര്‍ക്കാട്ടേക്ക് തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങളിലാണ്.
കാരണം സൈക്കിള്‍ ചില്ലറക്കാരനല്ല.ചെറുപ്പം നിലനിര്‍ത്താം. ഓര്‍മ ശക്തി വര്‍ധിപ്പിക്കാം.ജീവിത ശൈലി രോഗങ്ങളെ ചവിട്ടി തോല്‍പ്പിക്കാം….!!!