അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് മഞ്ഞളം പ്രദേശവാസികള്‍ കാലങ്ങളായി നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായി.സൗദി അറേബ്യയിലെ അല്‍ ആമൂദി ആന്റ് അല്‍ഗ സാവി കുടുംബത്തിന്റെയും നാട്ടുകാരില്‍ നിന്നും സമാഹരിച്ച ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തിയാ ക്കിയത്. നിലവില്‍ 18 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ചെയ്യും. പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി ഉദ്ഘാടനം ചെയ്തു .മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ, പഞ്ചായത്തംഗം സി.മുഹമ്മദാലി, റഫീഖലി ചക്കംതൊടി,ബാപ്പു തുവ്വശ്ശേരി, പി.പി.ഉമ്മര്‍, മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ദാമോ ദരന്‍, കെ.റഫീക്ക്, വി.ടി,ബഷീര്‍, പി.ശിവദാസന്‍ ജീവ സംഘടനാ പ്രതിനിധികളായ റഫീഖ് പൂളക്കല്‍, നൗഷാദ് പള്ളത്ത്,കെ.പി. നസീം എന്നിവര്‍ സംസാരിച്ചു.വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മഞ്ഞളം.ദൂരെ ദിക്കുകളില്‍ നിന്നാണ് ഇവര്‍ ആവശ്യത്തിനുള്ള കുടിവെള്ള ശേഖരിച്ചിരുന്നത്.വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ പ്രദേശത്ത് കുടിവെള്ള പദ്ധതി സാക്ഷാത്കരിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പ്രദേശവാ സികള്‍.