മണ്ണാര്‍ക്കാട്:അബുദാബി, ദുബായ്, ബഹറിൻ, സലാല, കുവൈറ്റ്
എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, തിരു വനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (ജൂൺ 1) ജില്ലയിലെത്തിയത് 73 പാലക്കാട് സ്വദേശികൾ. ഇവരിൽ 47 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ള 26 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താ വളത്തിൽ 20 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവ രിൽ 11 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 9 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.
ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 26 പാലക്കാട് സ്വദേശികളിൽ 16 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. 10 പേർ വീടുകളിൽ നിരീക്ഷ ണത്തിലാണ്.
ബഹറിനിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 12 പാലക്കാട് സ്വദേശികളിൽ അഞ്ചുപേർ ഇൻസ്റ്റിറ്റ്യൂ ഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഏഴുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
അബുദാബിയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താ വളത്തിലെത്തിയ 9 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
അബുദാബിയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ എത്തിയ ഒരാളെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
സലാലയിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയ 4 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
കുവൈറ്റിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താ വളത്തിലെത്തിയ പാലക്കാട് സ്വദേശിയായ ഒരാൾ ഇൻസ്റ്റിറ്റ്യൂ ഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈ നിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 943 പ്രവാസികള്‍ നിരീക്ഷണത്തില്‍ ജില്ലയില്‍ വീടുകളിലും സർക്കാ രിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 943 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 435 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
508 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.