അലനല്ലൂര്‍:ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കാനുള്ള മുഖ്യ മന്ത്രിയുടെ ആഹ്വാനപ്രകാരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃ ത്വത്തില്‍ അലനല്ലൂര്‍ കമ്മ്യൂണിറ്റി സെന്റര്‍ പരിസരം, സ്റ്റാഫ് കോര്‍ട്ടേഴ്സ് പരിസരം, ആയുര്‍വേദ ഹോസ്പിറ്റല്‍ പരിസരം എന്നിവട ങ്ങളില്‍ കാട് വെട്ടിത്തെളിച്ച വൃത്തിയാക്കുകയും അണുവിമുക്ത മാക്കുകയും ചെയ്തു.പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റ് പ്രസിഡന്റ് കെ, ലിയാകാത്തലിയും, പി, രാജഗോപാലും നേതൃത്വം നല്കി.യൂത്ത് വിംഗ് പ്രവര്‍ത്തകരായ ശിഹാബ്, ജംഷാദ്, സജ്ജാദ്, ബഷീര്‍, ആരിഫ്,ഇക്കിരി മത്ത്, നിസാര്‍, അന്‍സാര്‍, നാസര്‍, ഫൈസല്‍, അയ്യപ്പദാസ്, യാസീന്‍, ഫാരിസ്, സാബിക് എന്നിവര്‍ പങ്കെടുത്തു. അലനല്ലൂര്‍ യൂണിറ്റിന്റെ ഭാഗമായ, ഉണ്ണിയാല്‍, കുളപ്പറമ്പ എന്നി വിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്, രാധാകൃഷ്ണന്, യൂനുസ് സലീം, ഷമീര്‍,പി.പി.കെ, നജീബ് എന്നിവര്‍ നേതൃത്വം നല്കി.