പാലക്കാട്: വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വർഷ ങ്ങളോളം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച മൂന്ന് സഹപാഠി കളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള പടിയിറക്കവും ഒരുമി ച്ചായത് ശ്രദ്ധേയമായി.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് യു.സായി ഗിരി, അക്കൗണ്ട്സ് ഓഫീസർ ഇ.സി. മുരളീധരൻ,ജൂനിയർ സൂപ്രണ്ട് എം.ശ്രീപ്രകാശ് എന്നിവരാണ് കഴിഞ്ഞ മാസം വിരമിച്ചത്. ലോക്ക്ഡൗൺ നിബന്ധനകൾക്ക് വിധേയമായി നടന്ന യാത്രയയപ്പി ൽ അക്കൗണ്ട്സ് ഓഫീസർ മുരളീധരൻ തങ്ങൾ മൂവരും നെന്മാറ ഗവ.ബോയ്സ് ഹൈസ്കൂളിൽ 1979 ലെ എസ്.എസ്.എൽ.സി ബാച്ചിൽ സഹപാഠികളായിരുന്നുവെന്ന് വെളിപ്പെടുത്തിയത് സഹപ്രവർത്ത കരിൽ കൗതുകമുണർത്തി.വിദ്യാലയങ്ങളിലെയും അധ്യാപകരു ടെയും പ്രശ്നങ്ങളും വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെസങ്കീർണ മായ വിഷയങ്ങളും കാലതാമസമില്ലാതെ തീർപ്പാക്കി പരിഹരിക്കു ന്നതിൽ ഓഫീസ് മേധാവികൾക്കും സഹജീവനക്കാർക്കും മുത ൽക്കൂട്ടായിരുന്നു മൂവരും. ദൗത്യനിർവ്വഹണത്തിൽ മാതൃകാപരവും ക്രിയാത്മകവുമായ പങ്ക് നിർവ്വഹിച്ച സഹപാഠികളുടെ വിരമി ക്കലും അങ്ങനെ ശ്രദ്ധേയമായി.