തച്ചനാട്ടുകര:മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ മഴക്ക് മുമ്പേ തച്ചനാട്ടുകര പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.നെടുമ്പാറക്കളം അംഗനവാടി ശുചീകരിച്ചു കൊണ്ട് രണ്ടാം വാര്‍ഡിലെ ശുചികരണ പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്.വീടുകള്‍ കയറി ഉറവിട നശീകരണം ,ക്ലോറിനേഷന്‍ എന്നീ പ്രവര്‍ത്തങ്ങള്‍ വാര്‍ഡ് കേന്ദ്രീകരിച്ചു നടക്കുംവാര്‍ഡ് മെമ്പര്‍ ഇഎം നവാസ് ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍ ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്പെക്ടര്‍ സ്മിത എന്നിവര്‍ നേതൃത്വം നല്‍കി .അംഗനവാടി ടീച്ചര്‍ ഭാഗ്യലക്ഷ്മി ,ആശ വര്‍ക്കര്‍ പുഷ്പലത ,സന്നദ്ധ പ്രവര്‍ത്തകരായ സെബിന്‍ ജോസഫ് ,മുഹമ്മദ് ഇര്‍ഷാദ് ,മുഹമ്മദ് ഷബീര്‍ ,പ്രദീപ് പണിക്കര്‍ എന്നിവര്‍ പങ്കാളികളായി .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!