പാലക്കാട്: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളും, കടകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നൽകിയതി ന്റെ പശ്ചാത്തലത്തിൽ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജ്മെന്റ് പ്ലാന്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കി ജില്ലാ കലക്ടർ ഡി ബാലമുരളി ഉത്തരവിട്ടു. മുൻ ഉത്തരവിൽ ചില മാറ്റം വരുത്തിയാണ് പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയി ട്ടുള്ളത്.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരമാണ്
1) സോഷ്യല്‍ മാനേജ്മെന്റ് പ്ലാന്‍ പ്രകാരം ഇന്‍സിഡന്റല്‍ കമാന്‍ ഡര്‍മാരായി നിയമിച്ചിട്ടുള്ള ഒറ്റപ്പാലം സബ് കലക്ടര്‍, പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ക്കു പകരം പാലക്കാട് അസിസ്റ്റന്റ് കലക്ടറെ ഇന്‍സിഡന്റല്‍ കമാന്‍ഡറായി നിയമിക്കു ന്നു.
2) നഗരസഭാ തല ഓഫീസര്‍മാര്‍ ജില്ലാ ഫയര്‍ ഓഫീസര്‍ക്കും, പഞ്ചാ യത്ത് തല ഓഫീസര്‍മാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
3) പഞ്ചായത്ത് തലത്തില്‍ രണ്ടോ, മൂന്നോ ജീവനക്കാരെ ഉള്‍പ്പെടു ത്തി ഒരു സ്ക്വാഡ് പ്രവര്‍ത്തിക്കേണ്ടതാണ്. ഇപ്രകാരം രണ്ട് സ്ക്വാഡുകള്‍ നഗരസഭാ തലത്തില്‍ പ്രവര്‍ത്തിക്കണം.
4) ആഴ്ചയില്‍ രണ്ടു ദിവസം രാവിലെ 8 മുതല്‍ 10 വരെയും 5 മുതല്‍ 7 വരെയും കടകളിലും, മറ്റു സ്ഥാപനങ്ങളിലും സ്ക്വാഡുകള്‍ പരി ശോധന നടത്തണം. കൂടാതെ ഒരു ദിവസം ക്രമ പ്രകാരമല്ലാത്ത പരിശോധനയും നടത്തേണ്ടതാണ്.
5) ആരോഗ്യ സേതു ആപ്ലിക്കേഷന്‍ എല്ലാ ജീവനക്കാരും മൊബൈ ലില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
6) എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച വൈകീട്ട് നാലിനകം പ്രതിവാര റിപ്പോര്‍ട്ട് ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
7) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ചാണ് ആളുകള്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യു ന്നതെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ഉറപ്പു വരുത്തേ ണ്ടതാണ്.
8) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിച്ചാണ് ജനങ്ങൾ പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതെന്ന് പാലക്കാട് റീജ്യ ണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉറപ്പു വരുത്തേണ്ടതാണ്.
9) ബാര്‍, ബീവറേജ്, കളളുഷാപ്പ് എന്നിവിടങ്ങളില്‍ സാമൂഹിക അക ലം പാലിക്കുന്നുണ്ടെന്ന് എക്സൈസ്, പോലീസ് വകുപ്പുകള്‍ സംയു ക്തമായി പരിശോധിച്ച് ഉറപ്പു വരുത്തണം.
10) സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടകളുടെ യും, സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ഉറപ്പു വരുത്തേണ്ടതാണ്.
11) പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുന്ന ജനങ്ങളെയും മാസ്ക്ക് ഉപയോഗിക്കാതെ വരുന്നവരെയും തടയാൻ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്.
12) മാര്‍ക്കറ്റുകള്‍ / പൊതു ചന്തകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്ക്ക് ധരിക്കാതെ വരുക, ജനങ്ങള്‍ തിങ്ങി കൂടി നില്‍ക്കുക എന്നീ സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെ ങ്കില്‍ പോലീസും, നഗരസഭ/പഞ്ചായത്ത് സെക്രട്ടറിയും പരിശോധി ച്ചതിനു ശേഷം ഇന്‍സിഡന്റല്‍ കമാന്‍ഡര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട താണ്.
13) സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജര്‍ പരിശോ ധിക്കുകയും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സ്ഥാപന മേധാവി നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.