പാലക്കാട്:മാലിദ്വീപില്‍ നിന്നുമെത്തിയ പാലക്കാട് മങ്കര സ്വദേശി ക്ക് (23) ഇന്ന് എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം ജില്ലയില്‍ ചികിത്സയില്‍ ഉള്ള പാലക്കാട് സ്വദേശി കള്‍ രണ്ടു പേരായി.ഇന്ന് രോഗം സ്വീകരിച്ച വ്യക്തി മാലിദ്വീപില്‍ ഒരു റിസോര്‍ട്ടില്‍ സ്റ്റോര്‍ മാനേജര്‍ ആയി ജോലിചെയ്തുവരികയാണ്. ഇദ്ദേഹം നിലവില്‍ എറണാകുളം താലൂക്ക് ആശുപത്രിയില്‍ നിരീ ക്ഷണത്തിലാണ്.
കേരളത്തിലേക്ക് വരാന്‍ പാസ് ലഭിച്ചതിനെത്തുടര്‍ന്ന് മെയ് 16ന് മാലിദ്വീപില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ എന്ന കപ്പലില്‍ മെയ് 17 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലെത്തി. തുടര്‍ന്ന് നട ത്തിയ പരിശോധനയില്‍ ലക്ഷണങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എറണാകുളം മഹാരാജാ താലൂക്ക് ആശുപത്രിയിലെ ത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം ഐസോലേഷ നിലായിരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിനു രണ്ടു ദിവസം മുന്നേ ഇദ്ദേഹത്തിന് പനി ബാധിച്ച് മരുന്ന് കഴിച്ചതായി പറയുന്നുണ്ട്. ഇതേ റിസോര്‍ട്ടില്‍ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന്റെ സഹോദരനും പാലക്കാടുള്ള മറ്റൊരു വ്യക്തിയും ഒരു കോട്ടയം സ്വദേശിയും ഉള്‍പ്പെടെ 700 പേര്‍ കപ്പലില്‍ യാത്ര ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സഹോദരനും പാലക്കാട് സ്വദേശിയുമായ മറ്റൊരു വ്യക്തിയും നാട്ടിലേക്ക് മടങ്ങുകയും നിലവില്‍ പട്ടാമ്പിയില്‍ ഉള്ള ഇന്‍സ്റ്റിറ്റിറ്റിയൂഷ്ണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞു വരികയുമാണ്. കോട്ടയം സ്വദേശിയും നാട്ടിലേക്ക് പോയതായാണ് അറിയാന്‍ കഴിഞ്ഞത്. ദമാമില്‍ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് , ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ മലപ്പുറം,തൃശ്ശൂര്‍ സ്വദേശികള്‍ ഉള്‍പ്പടെ 13 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികി ത്സിയിലുള്ളത്.രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പു റം രണ്ട് പട്ടാമ്പി സ്വദേശികളും ഓരോ മുതലമട, കുഴല്‍മന്ദം, കാരാ കുറുശ്ശി സ്വദേശികളും ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികളാണ് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്.കൂടാതെ, രോഗം സ്ഥിരീക രിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്. ആശുപത്രി യിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
നിലവില്‍ 7498 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7440 പേര്‍ വീടുകളിലും 52 പേര്‍ ജില്ലാ ആശുപത്രിയിലും 2 പേര്‍ സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളി ലുമാണ് നിരീക്ഷണത്തിലുള്ളത്. പ്രവാസികളും ഇതര സംസ്ഥാന ങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനക്കായി ഇതുവരെ അയ ച്ച 4591 സാമ്പിളുകളില്‍ ഫലം വന്ന 4217 നെഗറ്റീവും 26 എണ്ണം പോസിറ്റീവാണ്. ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 40462 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായി രുന്നത്. ഇതില്‍ 32964 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തി യായി. 7609 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമി ലേക്ക് വന്നിട്ടുള്ളത്.
ബാർബർ ഷോപ്പുകൾക്കുള്ള നിർദ്ദേശങ്ങൾ
*ഉപയോഗിക്കേണ്ട ടവ്വൽ,തുണി തുടങ്ങിയ സാമഗ്രികൾ കസ്റ്റമർ സ്വയം കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കുക.
*പനി,ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് സേവനം നൽകരുത്.
*എല്ലാ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ധരിക്കണം.
*ഓരോരുത്തരെയും പരിചരിച്ചതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ചോ സാനിട്ടൈസർ ഉപയോഗിച്ചോ കഴുകണം.
*ഡോർ ഹാൻഡിൽ, ടാപ്പുകളുടെ നോബ്, സ്വിച്ചുകൾ, ഉപകരണങ്ങൾ എന്നിവ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
*ഉപഭോക്താക്കൾ സ്ഥാപനത്തിൽ കയറുന്നതിനു മുൻപും തിരിച്ചു പോകുമ്പോഴും കൈകൾ കഴുകുകയോ സാനിട്ടെയ്‌സ് ചെയ്തെന്ന് ഉറപ്പാക്കണം.
*ഓരോ ഉപഭോക്താവും പോയതിനുശേഷം പ്രതലങ്ങൾ, കസേര പ്രത്യേകിച്ച് അവയുടെ ഹാൻഡിലുകൾ, ഉപകരണങ്ങൾ തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
*എയർ കണ്ടീഷണർ ഒഴിവാക്കി ജനലുകൾ തുറന്നിട്ട് പ്രവർത്തിപ്പിക്കണം.
*ഒരു സമയം രണ്ടു പേരിൽ കൂടുതൽ കാത്തുനിൽക്കുന്നത് ഒഴിവാക്കണം.
*ഫോൺ വിളിച്ച് മുൻകൂട്ടി അറിയിച്ചതിനു ശേഷം മാത്രം സേവനം ഉറപ്പുവരുത്തേണ്ടതും തിരക്ക് ഒഴിവാക്കേണ്ടതുമാണ്.
*കസേരകൾക്ക് ഇടയിൽ ഒരു മീറ്റർ അകലം പാലിക്കണം.