അട്ടപ്പാടി:അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ഐസി ഡിഎസിന്റെ അനാസ്ഥയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി അട്ടപ്പാടി ഐസിഡിഎസ് ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തി.കെ.പി.സി.സി മെമ്പര്‍ പി.സി ബേബി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോ ജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. സഫിന്‍ ഓട്ടുപ്പാറ,ഹാബി ജോയ്,രഞ്ജിത്ത് ഷോളയൂര്‍,എസ്.ശിവകുമാര്‍ എന്നിവരാണ് സമരം നയിച്ചത്.
സര്‍ക്കാറിന്റെ ലോക്ഡൗണ്‍ ഉത്തരവ് കാറ്റില്‍ പറത്തി ഗര്‍ഭിണിക ള്‍ക്കും,കൗമാരക്കാര്‍ക്കും,പിഞ്ചു കുഞ്ഞുങ്ങള്‍ക്കും എത്തിക്കേണ്ട ശര്‍ക്കര,ഉഴുന്ന്,പയര്‍ തുടങ്ങിയ പോഷക ആഹാരങ്ങള്‍ അംഗന വാടികള്‍ വഴി വിതരണം ചെയ്തിട്ടില്ല എന്നത് കടുത്ത അനാസ്ഥയാ ണെന്ന് സമരക്കാര്‍ ആരോപിച്ചു.ചിണ്ടേക്കിയിലെ അംഗനവാടി യിലെ വര്‍ക്കര്‍ക്കുള്ള ശമ്പളവും നല്‍കിയിട്ടില്ല.പുതൂര്‍ പഞ്ചായ ത്തിലെ തടിക്കുണ്ടില്‍ കുറുംബ കുടുംബത്തില്‍ നടന്ന ശിശുമരണം പോഷക ആഹാര കുറവും,ദാരിദ്രവും മൂലമാണ് എന്ന റിപ്പോര്‍ട്ട് പോലും ഉദ്യോഗസ്ഥ സ്വാധീനം വെച്ച് ഐ.സി.ഡി.എസ് ഓഫീസര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. അട്ടപ്പാടി യിലെ ഊരുകളില്‍ വനിത ശിശു വികസന വകുപ്പിന്റെ പ്രവര്‍ ത്തനം സ്തംഭനാവസ്ഥയിലാണ്.അട്ടപ്പാടിയിലെ ആദിവാസികളെ ദ്രോഹിക്കുന്ന നടപടിയുമായി ഐ.സി.ഡി.എസ് മുന്നോട്ട് പോകുകയാണെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തുടര്‍ന്നും ജനകീയ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കും. അടിയന്തരമായി ഈ പ്രശ്നം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണ മെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സമാപനയോഗം മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോബി കൂരിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.അഗളി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജെ മാത്യു,ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ജി.ഷാജു,മാണിക്യന്‍ പുതൂര്‍പി.വി സന്തോഷ് കുമാര്‍,സിജാഹ് എം.വി, തുടങ്ങിയവര്‍ സംസാരിച്ചു.