മണ്ണാര്‍ക്കാട്:പ്രതിസന്ധികളില്‍ ‘കെ.എസ്.ടി.യു കൂടെയുണ്ട് ‘ പദ്ധ തിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ഉപജില്ലാ കെ.എസ്.ടി.യു കമ്മിറ്റി യുടെ നേതൃത്വത്തില്‍ വൃക്കരോഗികളെ സഹായിക്കുന്നതിനായി നടപ്പാക്കുന്ന ‘ഒരു അധ്യാപകന്‍-ഒരു വര്‍ഷം ഒരു ഡയാലിസിസ് ‘ കാമ്പയിന് തുടക്കമായി.മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ആദ്യഘട്ട മായി സമാഹരിച്ച ഒരു ലക്ഷം രൂപ മണ്ണാര്‍ക്കാട് സി.എച്ച്.സെന്റര്‍ ആന്റ് ശിഹാബ് തങ്ങള്‍ ഡയാലിസിസ് യൂണിറ്റിനു വേണ്ടി ഭാരവാഹിക ളായ ടി.എ.സലാം,ടി.എ.സിദ്ദീഖ്,സി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഏറ്റുവാങ്ങി.കെ.എസ്.ടി.യു ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്,ഭാരവാഹികളായ കെ.പി.എ.സലീം, സി.എച്ച്.സുല്‍ഫി ക്കറലി,ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് ഇ.ആര്‍.അലി, പി.ജംഷീര്‍ എന്നിവര്‍ സംസാരിച്ചു.