പാലക്കാട്: കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി വേലന്താവളം പച്ചക്കറി മാർക്കറ്റിൽ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർ പ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ ഡി . ബാലമുരളി അറിയിച്ചു.
നിയന്ത്രണങ്ങൾ ഇപ്രകാരമാണ്
- മാർക്കറ്റിലേക്ക് കർഷകർ ടൂവീലറിൽ സാധനങ്ങൾ കൊണ്ടുവരുന്നത് നിരോധിച്ചു
- പച്ചക്കറികൾ ചരക്ക് വാഹനങ്ങളിൽ മാത്രമേ കൊണ്ടുവരാൻ പാടുള്ളു.
- ചരക്ക് വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒരാളെ മാത്രമേ അനുവദിക്കൂ.
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മാർക്കറ്റ് പ്രവർത്തിക്കാൻ പാടുകയുള്ളൂ.
മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം മാർക്കറ്റിൻ്റെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനുള്ള നടപടികൾ വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്വീകരിക്കാം. ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ കടത്തി വിടുമ്പോൾ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. പോലീസ് ഉദ്യോഗസ്ഥർ മാർക്കറ്റും പരിസരങ്ങളും നിരീക്ഷിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.