കോട്ടോപ്പാടം: ചന്ദന മോഷണ കേസില്‍ വിചാരണ നേരിടുന്ന പ്രതിയെ മോഷ്ടിച്ച ചന്ദനം വില്‍ക്കാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.പുലാപ്പറ്റ ഉമ്മനഴി നെല്ലിക്കുന്നത്ത് വീട്ടില്‍ ഹംസ (59)യെയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 6.200 കിലോ ഗ്രാം ചന്ദനവും,ആയുധങ്ങളും കണ്ടെടുത്തു
മാര്‍ച്ച്,മെയ് മാസങ്ങളിലായി മൂന്ന് ചന്ദനമരങ്ങള്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സറ്റേഷന്‍ പരിധിയിലെ പുറ്റാനിക്കാട് വനത്തില്‍ നിന്നും മോഷണം പോയിരുന്നു.2019 ആഗസ്റ്റ് മാസത്തില്‍ വെള്ളാരംകുന്ന് ഭാഗത്ത് നിന്നും ചന്ദനമരം മോഷണം പോയിരുന്നു.കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരുന്നതിനിടെയാണ് കുറച്ച് കാല മായി ലോട്ടറി വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന കോങ്ങാട് ഹംസയെന്ന ഹംസ വീണ്ടും ചന്ദനത്തിന്റെ ഇടപാട് ആരംഭിച്ചിട്ടുള്ളതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ നീക്കങ്ങളിലൂടെയാണ് ഹംസയെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍ അറിയിച്ചു.
ഉമ്മനഴിയില്‍ വെച്ച് പാലക്കാട് സ്വദേശിയായ ഒരാള്‍ക്ക് ചന്ദനം കൈമാറാനുള്ള ശ്രമത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഹംസയെ വനംവകുപ്പിന്റെ പിടിയിലായത്.ബൈക്ക് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച തെളിവെടുപ്പിന് ശേഷം ഹംസയുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം ഞായറാഴ്ച മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
ഹംസ 2016,2017 കാലഘട്ടങ്ങളില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് ചന്ദനമര മോഷണ കേസുകളിലെ പ്രതിയാണ്.ഇതിന് പുറമെ അട്ടപ്പാടി,ചാലക്കുടി വനംപരിധിയില്‍ ചന്ദനമേഷണവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുള്ളതാ യും വനംവകുപ്പ് അറിയിച്ചു.പുറ്റാനിക്കാട് ചന്ദനമോഷണ കേസില്‍ അന്വേഷണം വനംകുപ്പ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതാ യും ഹംസയില്‍ നിന്നും ചന്ദനം വാങ്ങാനെത്തിയ പാലക്കാട് സ്വദേ ശിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ യു ജയകൃഷ്ണന്‍,ഒ ഹരിദാസ്,ബീറ്റ് ഫോറസ്റ്റ് ഓഫീ സര്‍മാരായ എസ് മുഹമ്മദ് അല്‍ത്താഫ്,കെകെ മുഹമ്മദ് സിദ്ദീഖ് ,ജി.ഗിരിജ,കെഎസ് സന്ധ്യ, കെ.എസ് സരസ്വതി,ഡ്രൈവര്‍ കെ എ പ്രദീപ്, വാച്ചര്‍ അബ്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.