മണ്ണാര്‍ക്കാട് : ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും നെടു മ്പാശ്ശേരി, കരിപ്പൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താ വളങ്ങളിലായി ഇന്നലെ (മെയ് 16) ജില്ലയിലെത്തിയത് 31 പാലക്കാട് സ്വദേശികൾ. ഇവരിൽ എട്ടുപേർ ഇൻസ്ടിട്യുഷനൽ ക്വാറന്റൈനി ൽ പ്രവേശിച്ചു. ബാക്കി 23 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദുബായിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ത്തിൽ 15 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവർ 15 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.
അബുദാബിയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ ഒരാളെ പാല ക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി കളുടെ ഹോസ്റ്റലിൽ നിരീക്ഷണത്തിലാക്കി.
അബുദാബിയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവ ളത്തിലെത്തിയ 15 പാലക്കാട് സ്വദേശികളിൽ ഏഴുപേരെ പട്ടാമ്പി താലൂക്കിലെ കപ്പൂർ വില്ലേജിലെ സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിൽ ഇൻസ്ടിട്യുഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.ബാക്കി എട്ടുപേരെ വീടുകളിൽ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയർ കൺട്രോൾൾ സെന്ററായ ചെമ്പൈ സംഗീത കോളേജിൽ ഇന്ന് (മെയ് 17) പുലർച്ചെ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 249 പ്രവാസികള്‍ നിരീക്ഷണത്തില്‍
ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്റ റുകളിലുമായി 249 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 104 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.
ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹ ല്യ ഹെറിറ്റേജില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയിൽ 10 പേരും പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഉള്ള 15 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹോസ്റ്റലിലുള്ള ഏഴു പേരും ഉള്‍പ്പെടെയാണിത്.
ഇതിനു പുറമേ ജില്ലയിൽ 145 പ്രവാസികളാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.