മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് എഐയുഡബ്ല്യുസി മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി രാമദാസ് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി ഒ ഹംസ, ഉമ്മര്‍ ഖത്താബ് മാസ്റ്റര്‍,ഉസ്മാന്‍ പാലക്കാഴി,എം.വി.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ സംസ്ഥാന സര്‍ക്കാ റുകള്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്ത് തൊഴിലാളികളുടെ അവ കാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് അവസാനിപ്പിക്കുക,കേരളത്തില്‍ അസംഘടിത ക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതു മായ തൊഴിലാളികള്‍ക്ക് 10,000 രൂപ ധനസഹായം പ്രഖ്യാപിക്കുക, ഓട്ടോറിക്ഷ തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, ബാര്‍ബര്‍ മാര്‍, ബസ് തൊഴിലാളികള്‍ എന്നിവര്‍ക്ക് ധനസഹായം പ്രഖ്യാപി ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.