മണ്ണാര്‍ക്കാട്:സിമന്റ് വില വര്‍ധിപ്പിച്ച കമ്പനികള്‍ക്കെതിരെ സര്‍ ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവ സായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റും സിമന്റ് ഡീലേഴ്സ് അസോസിയേഷനും സംയുക്തമായി പ്രതിഷേധ സമരം നടത്തി. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന സമര പരിപാടിക്ക് യൂത്ത് വിംഗ് പ്രസിഡന്റ് ഷമീര്‍ വികെഎച്ച് നേതൃത്വം നല്‍കി. ഡേവിസ്, ബേബി ചാക്കോ, സഈദ് കിംമ്പര്‍ലി, ഹാരിസ്മാളിയക്കല്‍, രാജീവ്, ഗുരുവായുരപ്പന്‍, വേണു, സാബു മലബാര്‍സ്റ്റീല്‍ എന്നിവര്‍ പങ്കെടുത്തു.സിമന്റ് വില വര്‍ധി പ്പിക്കുന്നതിന് പുറകില്‍ കുത്തക കമ്പനികള്‍ ആണെന്നും വിലവര്‍ ദ്ധനവില്‍ വ്യാപാരികള്‍ക്ക് യാതൊരു പങ്കുമില്ല. ഇതിന്റെഭാഗമായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപാരികളെ ദ്രോഹിക്കുന്ന നട പടി അവസാനിപ്പിക്കണമെന്നും സിമന്റ്വില നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.