മണ്ണാര്‍ക്കാട്: ലോക്ക് ഡൗണ്‍ കാലത്തെ അടച്ചിട്ട സ്ഥാപനങ്ങള്‍ക്ക് കൂടിയ നിരക്കിലുള്ള വൈദ്യുതിബില്‍ വരുന്നത് സംബന്ധിച്ച് ഏകോപന സമിതി ഭാരവാഹികള്‍ കെഎസ് ഇബി ഓഫിസിലെ ത്തി എക്സിക്യുട്ടിവ് എഞ്ചിനിയര്‍ രാജനുമായി ചര്‍ച്ച നടത്തി. വൈ ദ്യുതി ചാര്‍ജ് ഏതെങ്കിലും കാരണവശാല്‍ അടക്കാന്‍ വൈകിയാല്‍ ഫ്യൂസ് ഊരാതിരിക്കുക. ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുക. മണ്ണാര്‍ക്കാട്ടു കാര്‍ക്ക് വൈദ്യുതി ബോര്‍ഡ് കാര്യങ്ങള്‍ അറിയാനും, പരാതികള്‍ അറിയിക്കാനും ,ബില്‍ അടയ്ക്കാനും സൗകര്യപ്രദമായ ഒരു ആപ്പ് നിലവില്‍ വരുത്തുക. വ്യാപാരികള്‍ക്ക് വരുന്ന വൈദ്യുതിബില്ലിലെ സംശയവൃത്തിക്കായി ഒരാളെ ഓഫീസില്‍ ചുമതലപ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ കൈ കൊള്ളാമെന്ന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്കി. അടച്ചിട്ട കാലത്തെ ബില്ലില്‍ പരാതിയുള്ളവര്‍ ബില്‍ തുകയുടെ 70% തല്‍ ക്കാലം അടച്ചാല്‍ മതിയെന്നും , ബില്‍ അടച്ചവര്‍ക്ക് അധികമുള്ള തുക അടുത്ത ബില്ലില്‍ കുറവു ചെയ്ത് നല്കുമെന്നും എ.ഇ പറഞ്ഞു. മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായ ബാസിത്ത് മുസ് ലിം, രമേഷ് പൂര്‍ണ്ണിമ,ഷമീര്‍ യൂണിയന്‍ ബേബി ചാക്കോ, ഷമിര്‍ വികെഎച്ച്, ആസിഫ് എന്നിവര്‍ പങ്കെടുത്തു.