കോട്ടോപ്പാടം: കുടിവെള്ള ക്ഷാമത്താല്‍ വലയുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെള്ള വിതരണവുമായി കുണ്ട്‌ലക്കാട് കൈത്താങ്ങ് കൂട്ടായ്മ.കോട്ടോപ്പാടം പഞ്ചായത്തിലെ 17,7,6 വാര്‍ഡുകള്‍ ഉള്‍പ്പെടു ന്ന കുണ്ട്‌ലക്കാട് പ്രദേശത്താണ് കൈത്താങ്ങ് കൂട്ടായ്മ പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തിയത്.എ 70 ഓളം വീടുകളിലേക്ക് 6000 ലിറ്റര്‍ കുടിവെള്ളമാണ് എത്തിക്കുന്നത്.വേനല്‍ കടുത്തതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കൈത്താങ്ങ് കൂട്ടായ്മയുടെ ഇടപെടല്‍.പ്രസിഡന്റ് ലത്തീഫ് രായിന്‍ മരയ്ക്കാര്‍,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ഗോപി പാറക്കോട്ടില്‍, സാജിദ് കോടിയില്‍, കാദര്‍, നാസര്‍, രാമചന്ദ്രന്‍, അബ്ബാസ്, റഷീദ്, സിറാജ്, ദിനു, അഭി, അനി, ശ്രീജേഷ്, ഷൈജു, മിഥുന്‍, സനൂബ്, നവാസ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!