അലനല്ലൂര്‍: ലോക നേഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റലിലെ നഴ്‌സുമാരേയും ആരോഗ്യ പ്രവര്‍ത്തരേയും ആദരിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കാസിം ആലായന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് നസീഫ് പാലക്കാഴി അധ്യക്ഷനായി.വി സി രാമദാസ്, നസ്‌റു ദ്ധീന്‍ കീടത്ത്, അന്‍വര്‍ കണ്ണംകുണ്ട് ,ഹെല്‍ത്ത് സൂപ്രണ്ട് റഷീദ്, ഡോ. സ്മിത, എച്ച് ഐ മനോജ് ഡേവിഡ്, ജെ എച്ച് ഐ പ്രമോദ് കുമാര്‍, ഹെഡ് നഴ്‌സ് സൗദാമിനി എന്നിവര്‍ സംബന്ധിച്ചു.അസീസ് കാര സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!