അലനല്ലൂര്‍ : ലോക നേഴ്‌സസ് ദിനാചരണത്തിന്റെ ഭാഗമായി എടത്ത നാട്ടുകര കോട്ടപ്പള്ളയിലെ സബ് സെന്ററില്‍ സേവന മനുഷ്ടിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് എന്‍.എസ് സ്മിത മോളെ എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി സ്തുത്യര്‍ഹമായ സേവന മനുഷ്ഠിച്ച് വരുന്ന സ്മിത മോളുടെ കോവിഡ് കാലത്തെയടക്കമുള്ള ശ്രദ്ധേയമായ ഇടപെടലുകളുടെ കൂടി പശ്ചാതലത്തിലാണ് എം. എസ്.എഫ് ആദരം നല്‍കിയത്. എം.എസ്.എഫ് ജില്ലാ വൈസ് പ്രസി ഡന്റ് റഹീസ് എടത്തനാട്ടുകര പൊന്നാട അണിയിച്ചു. നിയോജക മണ്ഡലം സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത് കിരീടം അണിയിച്ചു. മേഖല പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. മേഖല ട്രഷറര്‍ പി.എ ഷാമില്‍, പി.ഷൗലക്കലി, അസ്ലം എന്നിവര്‍ സംബന്ധിച്ചു.