അട്ടപ്പാടി : കോവിഡ് 19 ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ അട്ടപ്പാടിയിലെ ഊരുകളിൽ ആവശ്യമായ ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുന്നതിനായി അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ന്യൂട്രിഷൻ ഗാർഡൻ മൊബൈൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ, മഹിളാ കർഷകരുടെ കൂട്ടാ യ്മയായ ജെ.എൽ. ജികളിലൂടെ ( ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ, ചെറുധാന്യങ്ങൾ, ഹിൽവ്യൂ സംരംഭക യൂണിറ്റിന്റെ ഉത്പങ്ങളായ റാഗി, ചാമ, കറി പൗഡ റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ പ്രത്യേകം സജ്ജമാ ക്കിയ മൊബൈൽ ന്യൂട്രിഷൻ വാഹനത്തിലാണ് ഊരുകളിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നത്. ഒരു ദിവസം ശരാശരി 200 മുതൽ 300 കിലോ പച്ചക്കറികളാണ് വിൽപ്പന നടത്തുക. ഊരുക ളിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകളിലേക്കും ആവശ്യമായ പച്ചക്കറികൾ യൂണിറ്റിൽനിന്നും നൽകുന്നു. ഊരുകളിൽ ആവശ്യത്തിനുള്ള ആവശ്യ സാധങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒന്നാം വിളയിൽ കുടുംബശ്രീയിൽ ഉൾപ്പെട്ട 799 സംഘകൃഷി ഗ്രൂപ്പുകൾ 845 .5 ഹെക്ടറിൽ ഭക്ഷ്യവിളകൾ കൃഷി ചെയ്യുകയും ന്യൂട്രിഷൻ ഗാർഡൻ അടുക്കളത്തോട്ടത്തിനായി 3500 കർഷകർക്ക് പച്ചക്കറി തൈകൾ വിതരണ ചെയ്യുകയും ചെയ്തു. ആവശ്യസാധ നങ്ങൾ കനിഗലുമേ കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് വിൽപ്പന നടത്തുന്നത് . സാധനങ്ങൾ ആവശ്യമുള്ളവർ ‘കനിഗലുമേ’ കുടുംബശ്രീ യൂണിറ്റുമായി ബദ്ധപ്പെടണം. ഫോൺ – 9744232084, 9207033865