പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കഴിയുന്ന അതിഥി തൊഴിലാളികളെ സംസ്ഥാന ലേബർ കമ്മിഷ ണർ പ്രണബ് ജ്യോതിനാഥ് സന്ദർശിച്ചു. പട്ടാമ്പി, കഞ്ചിക്കോട് അപ്നാ ഘർ എന്നിവിടങ്ങളിലായി കഴിയുന്ന അതിഥി തൊഴിലാളികളെയാ ണ് കമ്മിഷണർ സന്ദർശിച്ചത്. തൊഴിലാളികൾക്ക് ആവശ്യസാധന ങ്ങൾ, സൗകര്യങ്ങൾ എന്നിവ ഉറപ്പു വരുത്തുന്നുണ്ടോയെന്ന് വിലയി രുത്തി. സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള സൗകര്യം വേണമെന്ന ആവശ്യം തൊഴിലാളികളേറെയും അറിയിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്ന് കമ്മിഷണ ർ തൊഴിലാളികളോട് വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ വരും ദിവങ്ങളിലേയ്ക്കുള്ള ആവശ്യ സാധനങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. പട്ടാമ്പി മുനിസിപ്പാലിറ്റി മേഖലയിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾക്ക് മൂന്നാം ഘട്ടമായി 450 ഭക്ഷ്യകിറ്റുകൾ നൽകുമെന്നും കമ്മിഷണർ പറഞ്ഞു.

അപ്നാഘറിലെ തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കൾ തൊഴിലുടമക ൾ നൽകുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും ശമ്പളം കിട്ടാത്ത തൊഴിലാളികൾക്ക് ശമ്പളം കിട്ടാനുള്ള നടപടികൾ സ്വീകരിക്കു മെന്നും കമ്മിഷണർ അറിയിച്ചു.

അഡീഷണൽ ലേബർ കമ്മിഷണർ ലാൽ, റീജിയണൽ ലേബർ കമ്മിഷണർ എം. സുരേഷ്, ഡെപ്യൂട്ടി കമ്മിഷണർമാരായ വി. വിപിൻ ലാൽ , ഹരികുമാർ , ഒറ്റപ്പാലം സബ് കലക്ടർ അർജുൻ പാണ്ഡ്യൻ , പാലക്കാട് അസിസ്റ്റന്റ് കലക്ടർ ചേതൻ കുമാർ മീണ, ജില്ലാ ലേബർ ഓഫീസർ രാമക്യഷ്ണൻ , എന്നിവരും കമ്മിഷണർ ക്കൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!