കല്ലടിക്കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് അടച്ചു പൂട്ടിയ കരിമ്പ മരുതുംകാട് കരിങ്കല്‍ ക്വാറി തുറന്നു പ്രവര്‍ ത്തിക്കുവാന്‍ നീക്കം.എന്നാല്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധ ത്തെ തുടര്‍ന്ന് വീണ്ടും പ്രവര്‍ത്തിക്കാനുള്ള നീക്കം നടപ്പായില്ല. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ ക്വാറിയുടെ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ വകുപ്പുകളില്‍ പല തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയവുമായി ശ്രദ്ധ ക്ഷണിക്കലുണ്ടായി. കഴിഞ്ഞ പ്രളയ സമയത്ത് കല്ലടിക്കോടന്‍ മല യില്‍ 12 ഇടങ്ങളില്‍ ഉരുള്‍പൊട്ടലിന് ആക്കം കൂട്ടിയത് ഈ കരിങ്കല്‍ ക്വാറിയാണെന്ന് കണ്ടെത്തിയിരുന്നു.
കല്ലടിക്കോടന്‍ മലയോര നിവാസികള്‍ക്ക് ഭീതിയുടെ മുള്‍മുനയാണ് മരുതുംകാട് ക്വാറി. ഈതിരിച്ചറിവ്, വ്യത്യസ്ത രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ചേര്‍ ന്ന് ജനകീയ സമര സമിതിക്കു കീഴില്‍ പ്രതിഷേധ പരിപാടികള്‍ ക്കും സര്‍വ കക്ഷി സമരങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ക്വാറിയുടെ തൊണ്ണൂറ് ശതമാനവും നിലകൊള്ളുന്നത് പാലക്കയം വില്ലേജ് പരിധിയിലാണ്. ക്വാറിയുടെ ചുറ്റിലും വീടുകള്‍ ഉണ്ട്. ഏറ്റവും അടുത്തായി മണ്ണിടിച്ചിലും ഉണ്ടായി കൊണ്ടിരിക്കുന്നു. നിര്‍ത്തിവച്ച ക്വാറിയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നത് വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കിട നല്‍കും.
പ്രളയത്തെ തുടര്‍ ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ക്വാറി വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്നും ജനകീയ സമരം ശക്തമാക്കു മെന്നുംനാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.