പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവിൽ അഞ്ചുപേരാണ് ചികിത്സ യിലുള്ളത്.(മലപ്പുറം സ്വദേശി ഉൾപ്പെടെ ആറ് പേർ).നിലവില്‍ 3441 പേര്‍ വീടുകളിലും 56 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 14 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3514 പേരാണ് നിരീക്ഷ ണത്തിലു ള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെ ടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 1634 സാമ്പിളുകളില്‍ ഫലം വന്ന 1495 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാൾ ഏപ്രിൽ 22 നും രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.ആകെ 28833 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25319 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.3924 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.