അലനല്ലൂര്‍:കോവിഡ് 19ന്റെ ഭാഗമായി ചെറുകിട വ്യാപാര സ്ഥാ പനങ്ങള്‍ക്ക് ലോക്ഡൗണ്‍ നിര്‍ബന്ധമാക്കുകയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി നല്‍കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റിയിലെ വ്യാപാരികള്‍ ഒന്നടങ്കം പ്രതിഷേധിച്ചു. ജില്ലാ പ്രസി ഡന്റ് വിഎം ലത്തീഫിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പ്രതിഷേ ധം. ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരെയുള്ള പോസ്റ്ററുകള്‍ ഉയര്‍ ത്തി സ്ഥാപനങ്ങളിലും വീടുകളില്‍ കുടുംബസമേതം പ്രതിഷേധം രേഖപ്പെടുത്തി.
യൂണിറ്റ് പ്രസിഡന്റ് സുബൈര്‍ തുര്‍ക്കി, തച്ചമ്പറ്റ ഹംസ, സുരേഷ്, ബാസിക് അന്‍വര്‍, നജീബ്, ജെയിംസ് അസ്‌കര്‍,വേണു അരമന, ഉസ്മാന്‍, ഹംസ മുട്ടിക്കല്‍, സലാം പിപിഎച്ച് റഫീഖ്,സമദ്,നാസര്‍, ഇല്ല്യാസ്,ഹനീഫ മുഹമ്മദാലി, നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചെറുകിട വ്യാപാരികളുടെ ഉപജീവന മാര്‍ഗം സംരക്ഷി ക്കണമെന്നും ഓണ്‍ലൈന്‍ കുത്തക വ്യാപാരം ഉപേക്ഷിച്ച് ചെറു കിട വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.