കരിമ്പ: കല്ലടിക്കോട്ടെ ദേശീയ പാതയോട് ചേർന്നുള്ള ജനവാസ മേഖലയിൽ കുറച്ചു ദിവസമായി ഗ്രേ കുരങ്ങുകൾ എന്നറിയപ്പെ ടുന്ന ഹനുമാൻ കുരങ്ങുകൾ വിരുന്നെത്തുന്നു. വനത്തിൽ നിന്നും ഇവ കൂട്ടം തെറ്റി എത്തിയതാവാം എന്ന് സംശയിക്കുന്നു. സത്രീക ളോടും കുട്ടികളോടുമാണ് ചങ്ങാത്തം കൂടുതൽ. നാല് ദിവസം മുമ്പാണ് ഇവ മേലേമഠം പ്രദേശത്തെ വീടുകളിലെത്തി തുടങ്ങിയത്. ആദ്യ വരവി ൽ തന്നെ അടുപ്പം കാണിച്ച് പതിയെ ആളുകളുമായി സൗഹൃദത്തി ലായി.പഴവും ബിസ്ക്കറ്റുംഉങ്ങാനിട്ട തേങ്ങയും കട്ടെടുത്തെങ്കിലും ആരെയും ഉപദ്രവിച്ചിട്ടില്ല.ചാര നിറമുള്ള ശരീര ത്തിലെ കറുത്ത മുഖവും നീണ്ട വാലും വേറിട്ട കാഴ്ചയാണ്. വീടുക ളുടെ മുകളിലും മരത്തിലും കയറിമറിയുന്ന ഇവ ഇലകളും പൂക്ക ളും ഭക്ഷിക്കുന്നുണ്ട്.കടുത്ത ചൂടിൽ കാട് കരിയുകയും ജലാശയ ങ്ങൾ വരണ്ടുണങ്ങുകയും ചെയ്യുമ്പോഴാണ്ചെറു കൂട്ടമായി കുരങ്ങുകള്‍ നാടിറങ്ങുന്നത്.എന്നാൽ ഇപ്പോൾ അതിനുള്ള സാഹച ര്യം ഇല്ലെന്നും പൊതുവെ ഇവ ഉപദ്രവകാരികളല്ലെന്നും മണ്ണാർക്കാട് റേഞ്ച് ഓഫീസർ ആഷിഖ് പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു.
ഹനുമാന്റെ വാനരസേനയിൽ അംഗങ്ങളായിരുന്നതിനാലാണ് ഇവർക്ക് ഹനുമാൻ കുരങ്ങ് എന്ന പേരു വന്നതെന്നാണ് പറയ പ്പെടുന്നത്. പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന കുരങ്ങാ ണിത്. ലോക്ക്ഡൗണിൽ പുറത്തുപോകാതെ പരമാവധി വീട്ടിൽ തന്നെ കഴിയുന്ന നാട്ടുകാർക്ക് കുരങ്ങുകളുടെ കടന്നുവരവ് ഭീഷണിയാണെങ്കിലും കുട്ടികൾക്ക് ഇത് കൗതുക കാഴ്ചയായിരി ക്കുകയാണ്