അട്ടപ്പാടി: കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അട്ടപ്പാടിയി ലെത്തിയ മന്ത്രി എ.കെ. ബാലൻ അഗളി പഞ്ചായത്തിലെ നക്കു പ്പതി പിരിവ് ഊരിൽ സന്ദർശനം നടത്തി. ഊരുനിവാസികളോട് വിവരങ്ങൾ ചോദിച്ചറിയുകയും ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച് ഊര് നിവാസികളോട് ചോദിച്ചറിഞ്ഞ് വിവര ങ്ങൾ ഉറപ്പ് വരുത്താനും മന്ത്രി മറന്നില്ല. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ പിന്നണി ഗാനം ആലപിച്ച ഗായികയും ഊരു നിവാസിയുമായ നഞ്ചിയമ്മയുമായും മന്ത്രി സംസാരിച്ചു. ആദി വാസി ജനവിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നഞ്ചിയമ്മ സംതൃപ്തി പ്രകടി പ്പിച്ചു. നഞ്ചിയമ്മയുടെ പാട്ടും കേട്ടാണ് മന്ത്രി ഊരിൽ നിന്നും മടങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!