കുമരംപുത്തൂര്‍: മൈലാംപാടം കാരാപാടം മേഖലയില്‍ ലഹരി വില്‍പ്പന വര്‍ധിക്കുന്നുവെന്ന് ആരോപിച്ച് സമീപത്തെ ആദിവാസി കുടുംബങ്ങള്‍ കുരുത്തിചാല്‍ റോഡില്‍ തീര്‍ത്ത ‘താത്കാലിക ചെക്‌പോസ്റ്റ്’പഞ്ചായത്ത് നീക്കം ചെയ്തു.വഴി തടസ്സപ്പെടുത്തുന്ന തായുള്ള പരാതികളെ തുടര്‍ന്നാണ് നടപടി. കുരുത്തി ചാലിലേ ക്കുള്ള റോഡ് താത്കാലികമായി കമ്പുകള്‍ കൊണ്ടാണ് അടച്ചി രുന്നത്.കമ്പുകളില്‍ പ്രകൃതി സംരക്ഷണം ഉയര്‍ത്തി കൊണ്ടുള്ള പത്ര വാര്‍ത്തകളുടെ കട്ടിംഗുകളും പതിപ്പിച്ചിരുന്നു. രാത്രി കാല ങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ വീടുകളിലെത്തി പുരുഷന്മാരെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായും ആരോപിച്ചാണ് ആദിവാ സി വീട്ടമ്മമാര്‍ ഉപരോധം തീര്‍ത്തിരുന്നത്.ബാരിക്കേഡ് തീര്‍ത്തത് അവശ്യസാധനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കും ഉദ്യോഗസ്ഥ രടക്കമുള്ളവരുടെ വാഹനങ്ങള്‍ക്കും തടസമാകുന്നതായി പരാതി യുയര്‍ന്നിരുന്നു.
ലോക്ക് ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തില്‍ പഞ്ചായത്തിന്റെ അനുമതിയോടുകൂടി മൈലാംപാടം കുരുത്തിച്ചാ ല്‍ റോഡില്‍ പൊലീസ് ബാരിക്കേഡും മുന്നറിയിപ്പ് ബോര്‍ഡും നിലവില്‍ വച്ചിട്ടുണ്ട്.വിഷയം വിവാദമായതോടെ കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹംസ ഉള്‍പ്പടെയുള്ളവര്‍ ഇടപെടു കയും പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ആദിവാസി കുടും ബങ്ങളോട് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി ബാരി ക്കേഡ് നീക്കംചെയ്യുകയുമായിരുന്നു.
പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രമായ കുരുത്തിചാലിലേക്ക് സാധാരണസമയങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക് പതിവു കാഴ്ച യാണ്. ഇതേസമയം പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം വര്‍ധി ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാന ത്തില്‍ പൊലീസ്, ആരോഗ്യവകുപ്പ്,എക്സൈസ് അധികൃതരുടെ രാത്രികാല പട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ കര്‍ശനമാ ക്കണമെന്ന് പഞ്ചായത്തധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം കുരുത്തി ചാലിലേക്കുള്ള സന്ദര്‍ശ കരെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ജോസ് കൊല്ലിയില്‍ അറിയിച്ചു.പഞ്ചായത്തിന്റെ നിലവിലുള്ള സംവിധാനങ്ങള്‍ തുടരണമെന്ന് പൊതുപ്രവര്‍ത്തകനായ കണ്ണന്‍ മൈലാംപാടം ആവശ്യപ്പെട്ടു.