മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ്,ആരോഗ്യ മേഖലയിലുള്ളവരയേും, ശുചീകരണ പ്രവര്‍ ത്തകരേയും നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പമീലിയേയും സഹപ്രവര്‍ത്തകരെയും ആദരിച്ചു. ആവശ്യമുള്ള മാസ്‌ക്കുകളും ഗ്ലൗസുകളും കൈമാറി.ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എ.ബാലഗോപാ ലന്‍, ടി.വി.സജി, സെക്രട്ടറി എന്‍.ബിജു, വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.