മണ്ണാര്‍ക്കാട്:കൈതച്ചിറ മാസപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ വിഷു പ്രമാണിച്ച് പച്ചക്കറി കിറ്റ് വിതരണം ചെയ്യ്തു.യൂത്ത് കെയറിന്റെ ഭാഗമായി കണിവെള്ളരി,മത്തന്‍,പയര്‍,പച്ചമുളക്,ഉരുളകിഴങ്ങ്,സവാള,തക്കാളി,ക്യാബേജ്,കുബളങ്ങ,കറിവേപ്പ്,മുരിങ്ങക്കായ തുടങ്ങി പത്തിലധികം പച്ചക്കറികള്‍ അടങ്ങിയ ഇരുന്നൂറോളം കിറ്റുകളാണ് വീടുകളില്‍ എത്തിച്ചത്.മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി അലി,യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ഉമ്മര്‍ തൈക്കാടന്‍,ഷഹറത്തലി,നൂറുദ്ദീന്‍,സലാം കൈതച്ചിറ, രാധമാസപ്പറമ്പ്,വിനീഷ്ഹമീദ്,പ്രവീണ്‍,ആബിദ്,ഹിദായത്ത്,മനോജ്,കുട്ടന്‍,ജുനൈസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!