മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നു വന്ന കാലിക്കറ്റ് സര്‍വകലാശാലാ എ സോണ്‍ കലോത്സവം -കലാരഥത്തില്‍ 274 പോയിന്റ്റ് നേടിയ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഓന്നാമ തെത്തി. അവസാനദിനം രണ്ടാം സ്ഥാനത്തിന് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 121 പോയിന്റ്റ് നേടിയ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് രണ്ടാം സ്ഥാനവും 116 പോയിന്റ് നേടിയ ചിറ്റൂര്‍ ഗവ. കോളേജ് മൂന്നാം സ്ഥാനവും നേടി.വിക്ടോറിയ കോളേ ജിലെ സ്വാതി പുല്ലാനിക്കാട് കാലാതിലക പട്ടവും, എ.പി ആദിത്യ കൃഷ്ണന്‍കലാപ്രതിഭാ പട്ടവും കരസ്ഥമാക്കി. ഉര്‍ദു- ഹിന്ദി രചനകളിലൂടെ തിളങ്ങിയ മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജിലെ മുഹമ്മദ് സിഷാന്‍ ആണ് സാഹിത്യ പ്രതിഭ. വിക്ടോറിയ കോളേജിലെ പത്മശ്രീയാണ് ചിത്രപ്രതിഭ.എ സോണ്‍ കലോത്സവത്തിലെ ആദ്യ ഫലപ്രഖ്യാപനത്തില്‍ അക്ഷരശ്ലോക മത്സരത്തില്‍ ജേതാക്കളായ ഒറ്റപ്പാലം എന്‍.എസ്. എസ് കോളേജിലെ ഇരട്ട സഹോദരങ്ങളായ അഭിജിതും അഭിജാത്തും അവസാന ഫലം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമ്പോള്‍ ചാക്യാര്‍കൂത്തില്‍ ഒന്നും (അഭിജിത്) രണ്ടും(അഭിജാത്) സ്ഥാനങ്ങള്‍ നേടിയത് കലോത്സവത്തിലെ കൗതുകമായി. മറ്റു സോണല്‍ കലോത്സങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കരുതലോടെ സംഘാടകരും പൊലിസ് ഉദ്യോഗസ്ഥന്‍മാരും അച്ചടക്കം നിയന്ത്രിച്ചതും, വിധിനിര്‍ണ്ണയവും ഫല പ്രഖ്യാപനവും ശ്രദ്ധയോടെ കൈകാര്യം ചെയ്തതതിനാലും എ സോണില്‍ ഏറെ ആഹ്‌ളാദം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഇന്നലെ പുലര്‍ച്ചെ സമാപന സമ്മേളനം നടത്തി കിരീടങ്ങള്‍ സമ്മാനിച്ചതെന്ന് സംഘാടക സമിതി അറിയിച്ചു. സമാപന സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.പി. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് ഗുപ്ത അധ്യക്ഷനായി. സംഘാടക സമിതി ഭാരവാഹി അമീന്‍ റാഷിദ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.യു.ഹംസ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാലാ യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഫാത്തിമ വിക്ടോറിയ കോളേജിന് ഓവറോള്‍ കിരീടം കൈമാറി. യൂനിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫ്വാന്‍ പത്തില്‍ , കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ.ടി.സൈനുല്‍ ആബിദ് , മുന്‍ സിന്‍ഡിക്കേറ്റ് അംഗം പി.എം സലാഹുദ്ദീന്‍, സംഘാടക സമിതി ഭാരവാഹികളായ റിയാസ് നാലകത്ത്,
അജാസ് കുഴല്‍മന്ദം, നിഖില്‍ കണ്ണാടി, ഷറഫു പിലാക്കല്‍, അയിഷ മറിയം,ഗൗജ വിജയകുമാര്‍, ആഷിക്ക് വറോടന്‍, ഷൗക്കത്ത് തിരുവിഴാംകുന്ന് , ടി.കെ സഫ്‌വാന്‍, മുഹമ്മദ് അസ്ലം തുടങ്ങിയവര്‍ പങ്കെടുത്തു.
