കോട്ടോപ്പാടം: പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെ ട്ട വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. 5,18,95,000 രൂപയു ടെ കരട് പദ്ധതികളുടെ രൂപരേഖ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍, ബ്ലോക്ക് പഞ്ചായത്ത് അം ഗം പടുവില്‍ കുഞ്ഞുമുഹമ്മദ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂ ബക്കര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.ആയിഷ, നിജോ വര്‍ഗീസ്, കെ. ഹംസ മാസ്റ്റ ര്‍, കെ.വിനീത, റുബീന ചോലക്കല്‍, പി. സരോജിനി, സി.കെ സുബൈര്‍, എന്‍. അബൂബ ക്കര്‍, പി.റഷീദ, ഒ.ഇര്‍ഷാദ്, ആസൂത്രണ സമിതി അംഗങ്ങളായ പാറശ്ശേരി ഹസ്സന്‍, എ. അസൈനാര്‍ മാസ്റ്റര്‍, കെ.പി ഉമ്മര്‍, സി.ജെ രമേഷ്, ഹമീദ് മാസ്റ്റര്‍ കൊമ്പത്ത്, സൈനു ദ്ധീന്‍ താളിയില്‍, ഒതുക്കുമ്പുറത്ത് സമദ്, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ, പ്ലാന്‍ക്ലാര്‍ ക്ക് മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.