മണ്ണാര്‍ക്കാട് : തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള വലിച്ചെറിയല്‍ വിരുദ്ധവാരാചര ണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തി. പൊതുസ്ഥലത്ത് അലക്ഷ്യമായി മാലിന്യം വലിച്ചെറിയു ന്നവരെ കണ്ടെത്തി നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തതായി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ മുഹമ്മദ് ഇഖ്ബാല്‍ അറിയിച്ചു. നെല്ലിപ്പുഴ മെയിന്‍ റോഡ്, അരകു ര്‍ശ്ശി മെയിന്‍ റോഡ് വര്‍ക്ക്‌ഷോപ്പിന് സമീപം, കോടതിപ്പടി ജംങ്ഷന്‍ ഫുട്പാത്ത്, വട ക്കുംമണ്ണം ചെക്‌പോസ്റ്റിന് സമീപം എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. ഒരാ ഴ്ചയായി ഇതുനടന്നുവരുന്നു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഒന്ന് ആര്‍ .ഷിബു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഡി.ആര്‍. ബിജു, വിമല്‍ പ്രശാന്ത്, അനൂ പ് തോമസ്, പി.പി സുനില്‍, കെ.എസ് സ്വപ്‌ന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും നഗരസഭയിലുടനീളം പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ അറിയിച്ചു.