കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിന് പഠിക്കുന്ന 24 കുട്ടികള്‍ മദ്രാസ് ഐ.ഐ.ടി. കാംംപസ് സന്ദര്‍ശിച്ചു. ഡാറ്റാ സയന്‍ സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇലക്ട്രോണിക്‌സ് സിസ്റ്റം എന്നീ വിഷയങ്ങളില്‍ എട്ട് ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ അസുലഭ അവ സരം ലഭിച്ചത്. ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെയും വിവിധ തൊഴില്‍ അവസര ങ്ങളെയും കുറിച്ച് ഐ.ഐ.ടിയിലെ റിസോഴ്‌സ് അധ്യാപകര്‍ ക്ലാസെടുത്തു. സ്‌കൂളിലെ കംപ്യൂട്ടര്‍ സയന്‍സ് അധ്യാപിക ഫസീല അബ്ബാസ് ആയിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രക. പ്രിന്‍സിപ്പല്‍ എം.പി സാദിക്ക്, കരിയര്‍ ഗൈഡ് ബാബു ആലായന്‍, കെ.പി നൗഫല്‍ എന്നിവരും വിദ്യാര്‍ഥികളെ അനുഗമിച്ചു.