തെങ്കര : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തെങ്കര പഞ്ചായത്തിലെ തോരപ്പറമ്പ് റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ടി.കെ സീനത്ത് അധ്യക്ഷയായി. തെങ്കര പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.കെ ഫൈസല്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത, നൗഷാദ് ചേലംഞ്ചേരി, പൊതിയില്‍ ബാപ്പുട്ടി, ലീഗ് നിയോജക മണ്ഡലം സെക്രട്ടറി മജീദ് തെങ്കര, ലീല, സെയ്തലവി പുന്നക്കാടന്‍, സമീറ, കാസിം വെള്ളനാട്, സ്വാബിര്‍, ടി.കെ ജുനൈസ്, നാസര്‍ ആലാലിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.