അലനല്ലൂര്‍ : സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നാളെ വൈകിട്ട് ആറുമണിക്ക് കോട്ടപ്പള്ള സെന്ററില്‍ നടക്കും. ഡി. വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്.സി.തോമസ് ഉദ്ഘാടനം ചെയ്യും. സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി റിയാസുദ്ദീന്‍, യു.ടി രാമകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി പ്രജീഷ് പൂളക്കല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി വട്ടമണ്ണപ്പുറ ത്ത് നിന്നും കോട്ടപ്പള്ളയിലേക്ക് റെഡ് വളണ്ടിയര്‍മാര്‍ച്ചും പ്രകടനവും നടക്കും. പ്രതി കൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ച പൊതുയോഗമാണ് നാളെ കോട്ടപ്പള്ളയില്‍ നടക്കുന്നത്.