വെട്ടത്തൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന തിനായുള്ള ഓറഞ്ച് ദി വേള്‍ഡ് കാംപെയിനിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം, ജെ.ആര്‍.സി, ഒ.ആര്‍.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബാലികാ സംഗമം സംഘടിപ്പിച്ചു. ശൈശവ വിവാഹം എന്ന വിഷയ ത്തില്‍ നടന്ന സെമിനാര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രൊജക്ട് ഓഫിസര്‍ വിനോദിനി ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചര്‍ കാന്‍വാസിന്റെ ഉദ്ഘാടനം ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ രജനി നിര്‍വഹിച്ചു. അഡ്വ. പി.വി റഹനാസ്, ശ്രുതി വൈഷ്ണവ് എന്നിവര്‍ ക്ലാസെടുത്തു. പ്രധാന അധ്യാപകന്‍ കെ.എ അബ്ദുമനാഫ്, സീനിയര്‍ അസിസ്റ്റന്റ് സുമയ്യ, സ്റ്റാഫ് സെക്രട്ടറി ഉബൈദുള്ള, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മൊബും നടന്നു. അനഘ, പി.കെ വജ്ദാന, പി.സന്‍ഹ ഫാത്തിമ, പി. ദില്‍ന, പി. സന്‍ഹ, പി.ശിഖ, ടി.പി ഫഹ്മ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ് ലീഡര്‍മാരായ ലിഖിത സുരേഷ്, മുഹമ്മദ് അസ്ലം. കെ, ഫാത്തിമ റാഷ, മുഹമ്മദ് സുദൈസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കു മെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, സാമൂഹ്യരംഗത്തുള്ള ലിംഗ വിവേ ചനം ഇല്ലാതാക്കുക, സ്ത്രീകളുടെ പെണ്‍കുട്ടികളുടെയും സാമൂഹ്യ സുരക്ഷ ഉറപ്പുവരു ത്തുക എന്നീ ലക്ഷ്യത്തോടെയായിരുന്നു ബാലിക സംഗമം നടത്തിയത്.