തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോ ക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും. വൈദ്യുതി ബില്ലുകള്‍ എല്ലാ ഉപഭോക്താക്ക ള്‍ക്കും മലയാളത്തില്‍ നല്‍കാന്‍ കെഎസ്ഇബിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. വേന ല്‍ക്കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല. 2025-26 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പടെ യൂണിറ്റിന് 27 പൈസയുടെ നിരക്കുവര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും ശരാശരി 12 പൈസയുടെ നിരക്ക് വര്‍ധനമാത്രമേ കമ്മീഷന്‍ അംഗീകരിച്ചുള്ളൂ.2026-27 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പടെ യൂണിറ്റിന് 9 പൈസയുടെ വര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും കമ്മീഷന്‍ പരിഗണിച്ചില്ല. കണക്ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബി നിര്‍ദേശവും കമ്മീഷന്‍ തള്ളി. 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗമുള്ളവരുമായ ദാരിദ്യരേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്ക ള്‍ക്ക് താരിഫ് വര്‍ധന ഇല്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെ താരിഫ് വര്‍ധിപ്പിച്ചിട്ടില്ല. യൂണിറ്റിന് ഈവര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും നിരക്ക് വര്‍ധിപ്പിക്കാനാണ് കെഎസ്ഇബി ശുപാര്‍ശ നല്‍കി യിരുന്നത്. വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മെയ് വരെ വേനല്‍ക്കാല താരിഫ് ആയി യൂണിറ്റിന് 10 പൈസ വീതം അധികം ഈടാക്കണമെന്നും ആവശ്യ പ്പെട്ടിരുന്നു. നിരക്കുവര്‍ധന സംബന്ധിച്ച് അന്തിമ വിജ്ഞാപനം തയാറാക്കിയ ശേഷം റഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. കീഴ് വഴക്കമനുസരിച്ച് മുഖ്യന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച ശേഷമാണ് വിജ്ഞാപനം പുറത്തിറക്കിയത്.
CONTENT COPIED FROM MANORAMA ONLINE

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!